ന്യൂദല്‍ഹി: പടിഞ്ഞാറന്‍ അതിര്‍ത്തിക്കടുത്തുള്ള,വ്യോമസേനയുടെ പതിനെട്ട് താവളങ്ങളിലും യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും പരിശീലനപ്പറക്കലുകളും.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. ശ്രീനഗര്‍ മുതല്‍ രാജസ്ഥാനിലെ ബിക്കാനീര്‍ വരെ പാക്കിസ്ഥാനുമായി 778 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഈ താവളങ്ങള്‍. യുദ്ധസന്നദ്ധതയും അതിനുള്ള ഒരുക്കങ്ങളും ഉഷാറാക്കുകയാണ് ലക്ഷ്യം.
നാലു ദിവസമാണ് അഭ്യാസപ്രകടനം. ബോംബറുകളും യുദ്ധവിമാനങ്ങളും ഹെലിക്കോപ്ടറുകളും എല്ലാം ഇതിനുപയോഗിക്കും.
വ്യോമസേനാ മേധാവി അരൂപ് റാഹ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് എയര്‍മാര്‍ഷല്‍ എസി ദേവ് വിവിധ വ്യോമസേനാത്താവളങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ മാസം 30വരെയാണ് പരിപാടി.
















