ആലപ്പുഴ: സ്വകാര്യ ലാബുകളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് സെക്രട്ടറി ആര്‍.കെ. പ്രകാശ് പത്രസമ്മളനത്തില്‍ ആവശ്യപ്പെട്ടു. ക്ലിനിക്കല്‍ ലബോറട്ടറികളെ നിയന്ത്രിക്കുന്നതിന് ക്ലിനിക്കല്‍ എസ്റ്റബ്ലിഷ്‌മെന്റ് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. ഈ ബില്ലിലെ പല വ്യവസ്ഥകളും സ്വകാര്യ ലാബുകളെ തകര്‍ക്കുന്നതാണ്. ലബോറട്ടറി പരിശോധനകളില്‍ എംബിബിഎസ് പാസ്സായ ഡോക്ടര്‍മാര്‍ ഒപ്പിടണമെന്ന നിബന്ധന ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പതിനായിരക്കണക്കിന് സ്വകാര്യ ലാബുകളെ പ്രതിസന്ധിയിലാക്കും. ജില്ലാ സെക്രട്ടറി മഹേന്ദ്രന്‍, ആനന്ദ് മോഹന്‍, നൗഷാദ് മേത്തര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















