Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വനവാസികള്‍ക്ക് മരുന്നും ആഹാരവുമായി ആരോഗ്യവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 07:41 pm IST
inIdukki

കുമളി: കുമളിയില്‍ നിന്ന്  രണ്ടു മൈലോളം വനത്തിലൂടെ നടന്ന് ഡോക്ടര്‍  എസ് അജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മരുന്നും ഭക്ഷണവും വസ്ത്രവും നല്‍കിയപ്പോള്‍ ഗോപാലന്റെയും കല്ല്യാണിയുടെയും   മുഖത്ത് നിറഞ്ഞ സന്തോഷം. പ്രായം നാല്‍പത്തഞ്ചു മാത്രമെങ്കിലും കൂട്ട് കുടുംബത്തിലെ കരണവരാണ് ഗോപാലന്‍. മുപ്പത്തിയെട്ടുകാരിയായ കല്യാണിയാകട്ടെ പത്തു മക്കളുടെ അമ്മയും.

ഏറ്റവും മുതിര്‍ന്നയാള്‍ക്കു പ്രായം ഇരുപത്തിയൊന്നെങ്കില്‍ ഇളയ കുട്ടിക്ക് വെറും അഞ്ചു വയസ് മാത്രം. ഇടുക്കിയിലെ തന്നെ സത്രം എന്ന വന പ്രദേശത്തു നിന്ന് വള്ളക്കടവ് പച്ചക്കനത്തേക്കു കുടിയേറിയവരാണ് മലമ്പണ്ടാര ഗോത്ര വിഭാഗത്തില്‍ പെടുന്ന  ഗോപാലനും കുടുംബവും. ഇവിടെ എത്തിയതിനു ശേഷം  കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ  ജീവനക്കാര്‍ കൃത്യമായ ഇടവേളകളില്‍  ഇവരെ സന്ദര്‍ശിച്ചു കുട്ടികള്‍ക്ക് പ്രധിരോധ കുത്തി വയ്‌പുകളും മരുന്നുകളും നല്‍കുന്നുണ്ട്. മകള്‍ കുഞ്ഞു മോളി തന്റെ അഞ്ചാമത്തെ കുട്ടിക്ക് ജന്മം നല്‍കിയിട്ടു കേവലം ഒരു മാസം മാത്രം. ഭര്‍ത്താവ് രാമന്‍കുട്ടിയോടൊപ്പം  മാതാപിതാക്കളുടെ കുടിലിനു സമീപത്തു തന്നെ ചെറിയ കുടില്‍ കെട്ടിയാണ് ഇവരും താമസിക്കുന്നത്. നാല് കുട്ടികള്‍  തമ്മില്‍ കേവലം ഒരു വയസ്സിന്റെ മാത്രം വ്യത്യാസം  ഉള്ള  മക്കള്‍ക്കും മാതാവ് കുഞ്ഞുമോളിക്കും പ്രധിരോധ കുത്തി വയ്‌പുകളും ആധുനിക ചികിത്സ രീതികളും പുതിയ അറിവാണെങ്കിലും പൂര്‍ണമായി ഇതിനോട്  സഹകരിക്കുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പറയുന്നു.    വനം വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ശിശു ക്ഷേമ  സമിതി ജീവനക്കാരുടെയും ഉദാര മനസ്‌കതയിലാണ് കൊടും വേനലിനെയും പെരുമഴയെയും അതി ജീവിച്ചുള്ള ഇവരുടെ ജീവിതം. പ്രകൃതി ക്ഷോഭങ്ങളും, വന്യ ജീവികളുടെ ആക്രമണങ്ങളും, ഭക്ഷ്യ  വിഭവങ്ങളുടെ അഭാവവും ഇവരെ നിരന്തരം കൂടു മാറാന്‍  നിര്‍ബന്ധിതരാക്കുന്നു. അതുകൊണ്ട് തന്നെ ഓരോ തവണയും ഇക്കൂട്ടരെ കണ്ടെത്തുക ഏറെ പ്രയാസകരമാണെന്നു  ഉദ്യോഗസ്ഥര്‍ പറയുന്നു.

ആധുനിക ലോകത്തിന്റെ ജീവിത ക്രമങ്ങള്‍ അന്യമായ മലമ്പണ്ടാര വിഭാഗത്തിലെ കുട്ടികള്‍ക്ക്  പ്രാഥമിക വിദ്യാഭ്യാസം പോലും ലഭ്യമല്ല കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ എസ് അജേഷിനോടൊപ്പം,  ജീവനക്കാരായ കെ കുമാരി, ടി സി മിനി, അരുണ്‍ അമ്പാടി, അഫ്‌സല്‍, ഉഷാകുമാരി എന്നിവരാണ്  കാടും  മലയും താണ്ടി ഈ ആദിവാസി കുടുംബത്തെ  സന്ദര്‍ശിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.