ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വിദേശ നോട്ടുകളുമായി യാത്രക്കാരന്‍ പിടിയില്‍. സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ആളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
അമേരിക്കന്‍, ബ്രിട്ടീഷ് നോട്ടുകളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇത് ഏകദേശം 18 ലക്ഷം രൂപ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
















