ന്യൂദല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ ഖനി മന്ത്രി ഗായത്രി പ്രജാപതിയെ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ മന്ത്രിസഭാ വികസനം.
പുതുതായി മൂന്ന് മന്ത്രിമാരെ ഉള്‍പ്പെടുത്തി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാന മന്ത്രിസഭാ വികസമാണിത്.
ആറ് സഹമന്ത്രിമാര്‍ക്ക് കാബിനറ്റ് റാങ്ക് നല്‍കി. ഗായത്രി പ്രജാപതിയെ മന്ത്രിയാക്കുന്നതിനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിക്കാത്തത് മന്ത്രിസഭാ വികസനം വിവാദത്തിലാക്കി.
പ്രജാപതിയോടൊപ്പം മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രാജ് കിഷോര്‍ സിങ് തിരിച്ചെത്തിയില്ല. മുഖം മിനുക്കല്‍ നടപടിയുടെ ഭാഗമായാണ് ആരോപണവിധേയനായ പ്രജാപതിയെ അഖിലേഷ് പുറത്താക്കിയത്.
















