മുംബൈ: മദ്യപിച്ച് ലക്കുകെട്ട് എത്തി ആശുപത്രി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘം അറസ്റ്റില്‍. പിന്നീട് ഇവരെ വിട്ടയച്ചു.
കഴിഞ്ഞ രാത്രിയില്‍ ടാക്‌സി പിടിച്ച് താനെ ജനറല്‍ ആശുപത്രിയില്‍ എത്തിയ ഇവര്‍, തങ്ങളിലൊരാളുടെ ഭാര്യ ആശുപത്രിയിലുണ്ടെന്നും അവരെ കാണണമെന്നും പറഞ്ഞു. എന്നാല്‍, അഞ്ചംഗ സംഘത്തിന്റെ അവസ്ഥ തീരെ മോശമായതിനാല്‍ സ്ത്രീകളും കുട്ടികളും എല്ലാമുള്ള ആശുപത്രിയിലേക്ക് കടത്തിവിടില്ലെന്ന് സെക്യൂരിറ്റിക്കാര്‍ പറഞ്ഞു.
തര്‍ക്കം മൂത്തതോടെ ആശുപത്രി തകര്‍ക്കുമെന്നായി ഭീഷണി. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു.
















