അജ്മീര്‍: താന്ത്രികന്റെ ഉപദേശം കേട്ട് അമ്മ ഒരു വയസ്സുളള കുഞ്ഞിനെ ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ചു. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ് കുഞ്ഞ്. അമ്മയ്‌ക്കും താന്ത്രികനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
അജ്മീറിലെ ബീവാര്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ ഓം സിങ് ദിവസക്കൂലിക്കാരനാണ്. പലപ്പോഴും വീട്ടിലുണ്ടാകാറില്ല. കുഞ്ഞിന്റെ ആരോഗ്യം നാള്‍ക്കുനാള്‍ ക്ഷീണിച്ചു വരുന്നതു കണ്ടാണ് അമ്മ ബിമല നാട്ടിലെ പ്രമുഖ താന്ത്രികനെ സമീപിച്ചത്. കുഞ്ഞിന്റെ വയറ്റില്‍ ഭൂതം കയറിയിട്ടുണ്ടെന്നായിരുന്നു താന്ത്രികന്റെ കണ്ടെത്തല്‍.
ഭൂതത്തെ ഓടിക്കാന്‍ ഇരുമ്പുദണ്ഡു നല്‍കി. മൂന്നു തവണ അത് ചൂടാക്കി കുഞ്ഞിന്റെ വയറ്റത്തു വെയ്‌ക്കാന്‍ നിര്‍ദ്ദേശവും. പൊള്ളലേറ്റ കുഞ്ഞ് അബോധാവസ്ഥയിലായി. അയല്‍ക്കാരെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലാക്കിയത്.
















