പാലം കാണുമ്പോഴേ നാരായണ.. ബ്രഹ്മപുത്രയക്ക് കുറുകേ നിര്‍മ്മിക്കുന്ന ധോലാ സദിയ പാലം.
ന്യൂദല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ പാലം പൂര്‍ത്തിയാകുന്നു. ആസാമിനെയും അരുണാചലിനെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്രയ്‌ക്ക് കുറകെയാണ് 938 കോടി രൂപ ചെലവിട്ട് രണ്ടുവരി പാലം നിര്‍മ്മിക്കുന്നത്. യാത്രാ സമയം നാലു മണിക്കൂര്‍ കുറയ്‌ക്കുന്ന ധോലാ സദിയ പാലത്തിന് സൈനിക പ്രാധാന്യവുമുണ്ട്.
2010ലാണ് പണി തുടങ്ങിയത്. 9.15 കിലോമീറ്ററാണ് നീളം. അപ്രോച്ച് റോഡിനുമുണ്ട് രണ്ടു കിലോമീറ്റര്‍ നീളം. 12 മീറ്ററാണ് വീതി, 183 സ്പാനുകളുണ്ട്.
രണ്ട് അതിര്‍ത്തി സംസ്ഥാനങ്ങളിലൂടെയാണ് എന്നതിനാലാണ് പ്രതിരോധപരമായ പ്രാധാന്യമുള്ളത്.
















