ഡിസ്പൂര്‍: ബര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആറ് ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ ഭീകരര്‍ അസാമില്‍ പിടിയിലായതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.
വളരെ നാളത്തെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്ത പോലീസിലെ പ്രത്യേക സേനയാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ആറ് ഭീകരരില്‍ അഞ്ച് പേരേയും ബര്‍ദ്വാന്‍ സ്‌ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തിരഞ്ഞ് വരികയായിരുന്നു.
ഭീകരരില്‍ മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. മറ്റ് മൂന്ന് പേര്‍ ഭാരതത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും, മൊബൈല്‍ ഫോണുകള്‍, കേബിളുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
















