ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്നുളള ഭിന്നശേഷിക്കാരി ദയാവധം തേടി രംഗത്ത്. തൊഴില്‍ ലഭിക്കാത്തതാണ് കാരണം.
ലക്ഷ്മി യാദവ് എന്ന നിയമബിരുദക്കാരിക്കാണ് ഈ ദുരവസ്ഥ. എംഫില്‍ ബിരുദവും ഇവര്‍ക്കുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനം സംവരണമുളള പോസ്റ്റുകള്‍ക്കാണ് ലക്ഷ്മി അപേക്ഷിച്ചിരുന്നത്.
ഇത്രയും യോഗ്യതകളുളള തനിക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ദയാവധത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കിയതായി ലക്ഷ്മി പറഞ്ഞു.
















