ന്യൂദല്‍ഹി: ഭാരതം വാങ്ങിയ, വിമാനത്തില്‍ നിന്ന് വിമാനത്തിലേക്ക് തൊടുക്കുന്ന മൈക്ക മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. മിറാഷ് 2000 യുദ്ധവിമാനത്തില്‍ നിന്ന് ആളില്ലാ വിമാനത്തിലാണ് പരീക്ഷിച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
ഇത്തരം മിസൈലുകളുള്ള അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. 450 മൈക്ക മിസൈലുകളാണ് യൂറോപ്പിലെ എംബിഡിഎ കമ്പനിയില്‍ നിന്ന് വാങ്ങിയത്. ഫ്രഞ്ച് നിര്‍മ്മിത യുദ്ധവിമാനം മിറാഷിലാണ് ഇവ ഘടിപ്പിക്കുക.
















