ബെംഗളൂരു: ബെംഗളൂരുവിലെ പുട്ടനഹള്ളിയില്‍ തീപിടിച്ച സ്‌കൂള്‍ ബസില്‍ നിന്ന് എട്ടുകുട്ടികളെ യുവാവ് രക്ഷിച്ചു. ഡീസല്‍ ചോര്‍ന്ന് തീപിടിക്കുകയായിരുന്നു.
ചോര്‍ച്ച കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങി മെക്കാനിക്കിനെ വിളിക്കുന്ന സമയത്താണ് ബസില്‍ തീയാളിയത്.
നാലു കുട്ടികള്‍ ചാടി രക്ഷപ്പെട്ടു. തീയാളുന്നതു കണ്ട് എത്തിയ പ്രദീപ് കുമാര്‍ എന്നയാള്‍ ബസിന്റെ പിന്‍ചില്ല് തകര്‍ത്ത് അകത്തു കയറി കുട്ടികളെ രക്ഷിക്കുകയായിരുന്നു.
















