ദുബായ്: വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ പാക്കിസ്ഥാന് 9 വിക്കറ്റിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 19.5 ഓവറില്‍ 115ന് എല്ലാവരും പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു.
ടോസ് നേടിയ പാക്ക് നായകന്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. 4 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കിയ വാസിം അഞ്ച് വിക്കറ്റുകള്‍ പിഴുത ഇമദ് വാസിമാണ് വിന്‍ഡീസിനെ ചുരുട്ടികെട്ടിയത്. 55 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 22 റണ്‍സെടുത്ത ഓപ്പണര്‍ ഷര്‍ജീല്‍ ഖാനെ മാത്രമാണ് നഷ്ടമായത്. 34 റണ്‍സെടുത്ത ഖാലിദ് ലത്തീഫും 37 പന്തില്‍ 55 റണ്‍സെടുത്ത ബാബര്‍ അസമും ചേര്‍ന്നാണ് ടീമിന് ഗംഭീര വിജയം നേടിക്കൊടുത്തത്. ഇമദ് വാസിം കളിയിലെ താരം.
















