കാണ്‍പൂര്‍: ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന് മുന്നോടിയായി മുന്‍ ടെസ്റ്റ് ക്യാപ്റ്റന്മാരെ ബിസിസിഐ ആദരിച്ചു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്ക് മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരായ അജിത് വഡേക്കര്‍, കപില്‍ ദേവ്, സുനില്‍ ഗവാസ്‌ക്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, കെ. ശ്രീകാന്ത്, രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ചരിത്ര ടെസ്റ്റിന് കാണ്‍പൂരില്‍ തുടക്കം കുറിക്കുന്നതിന് മുമ്പായിരുന്നു ആദരം.
നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണും ചടങ്ങില്‍ ആദരം ഏറ്റുവാങ്ങി. ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍, ഐപിഎല്‍ ചീഫ് രാജീവ് ശുക്ല തുടങ്ങിയവരും വനിതാ ക്രിക്കറ്റ് ടീം നായികമാരും ചടങ്ങില്‍ പങ്കെടുത്തു.
















