മോസ്‌കോ: റഷ്യന്‍ ഫുട്‌ബോള്‍ താരം മിന്നലേറ്റ് മരിച്ചു. പതിനെട്ടുവയസുള്ള കളിക്കാരനാണ് ദാരുണാന്ത്യമുണ്ടായത്. പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സൈബീരിയയില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. ലോഹ ഗോള്‍ പോസ്റ്റുകളില്‍ മിന്നലേറ്റതാണ് കളിക്കാരന്റെ മരണത്തിനിടയാക്കിയത്. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്.
















