ഭഗല്‍പൂര്‍: ദല്‍ഹിയിലെ മുന്‍ നിയമമന്ത്രിയും ആപ് എംഎല്‍എയുമായ ജിതേന്ദ്രസിങ് തോമറിന്റെ നിയമബിരുദം റദ്ദാക്കാന്‍ ബീഹാറിലെ ഭഗല്‍പ്പൂര്‍ സര്‍വ്വകലാശാല തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ രമാശങ്കര്‍ ദുബെ തലവനായ സമിതിയാണ് ചാന്‍സലര്‍ക്ക് ശുപാര്‍ശ നല്‍കിയത്.
സംഭവത്തില്‍ തോമറിന് നിലപാട് വിശദീകരിക്കാന്‍ സമിതി അനുവാദം നല്‍കിയിട്ടുണ്ട്. തോമറിന്റെ സന്നത് വ്യാജമാണെന്ന് കാണിച്ച് ദില്ലി ബാര്‍ കൗണ്‍സില്‍ സെക്രട്ടറി 2015 ലാണ് ദല്‍ഹി പൊലീസിന് പരാതി നല്‍കിയത്. അന്വേഷണത്തില്‍ തോമര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു.
തുടര്‍ന്ന് ജിതേന്ദ്ര സിങ് തോമര്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. സര്‍വകലാശാലയിലെ 12 ഓളം ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും.
















