കാംമ്പെല്‍സ് വില്ലയിലെ ഒരു ഫാമില്‍ രണ്ട് തലയുമായി ഒരു പശുക്കുട്ടി ജനിച്ചു. സ്റ്റാന്‍ മക് കബ്ബിന്റെതാണ് ഈ ഫാം.
ഇരട്ടക്കുട്ടികളാണെന്ന് കരുതിയാണ് താന്‍ അടുത്ത് ചെന്നതെന്ന് മക് കബ്ബ് പറയുന്നു. തങ്ങളുടെ ഭാഗ്യമാണ് ഈ ഇരട്ടത്തലയന്‍ പശുക്കുട്ടിയെന്നാണ് മക് കബ്ബിനും ഭാര്യ ബ്രാന്‍ഡിയും പറയുന്നത്. ലക്കി എന്ന് തങ്ങള്‍ക്ക് ഭാഗ്യവുമായി എത്തിയ ഇരട്ടത്തലയന്‍ പശുക്കുട്ടിക്ക് പേരുമിട്ടു.
ഇതിന് ഇപ്പോള്‍ എഴുന്നേല്‍ക്കാനും നടക്കാനും എല്ലാ കഴിയുന്നുണ്ട്. ഓരോ തലയിലും ഓരോ കണ്ണ് മാത്രമേ ഉളളൂ. തീറ്റ ചവയ്‌ക്കുമ്പോള്‍ രണ്ട് വായും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ അപൂര്‍വ്വ അംഗം തങ്ങളുടെ വീട്ടിലേക്ക് എത്തിയതില്‍ കുടുംബം മുഴുവനും സന്തോഷത്തിലാണ്. വട്ടത്തില്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ട് ലക്കിയ്‌ക്ക്. എന്നാല്‍ ദിവസം ചെല്ലുന്തോറും കൂടുതല്‍ തീറ്റയെടുക്കുകയും ആരോഗ്യം വയ്‌ക്കുകയും ചെയ്യുന്നുണ്ട്. സുന്ദരമായ സൃഷ്ടിയിലൂടെ ദൈവം തങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവെന്നാണ് മക് കബ്ബിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
















