വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സേനക്ക് നേരെ ഐഎസ് ഭീകരര്‍ രാസായുധം പ്രയോഗിച്ചു. ഖയാറ വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. മസ്റ്റാഡ് ഏജന്റ് നിറച്ച റോക്കറ്റാണ് ആക്രമത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്നു.
ഐഎസ് ശക്തികേന്ദ്രമായ മൊസൂളില്‍ ഇറാഖി സൈനികകര്‍ക്കൊപ്പം നൂറുകണക്കിന് യുഎസ് സൈനികരാണ് പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചു. ഇതില്‍ സംശയാസ്പദമായ ഒന്ന് കണ്ടെത്തിയിരുന്നു.
ടാര്‍ പോലുള്ള കറുത്തവസ്തു പരിശോധിച്ച് വരികയാണ്. യുഎസ് സഖ്യസേനയുടെ യുദ്ധവിമാനങ്ങള്‍ ഐഎസിന്റെ രാസായുധ ഫാക്ടറി തകര്‍ത്തിരുന്നു.
















