Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അന്നും ഇന്നും ഇടതിന് തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:48 pm IST
inVicharam

 

അമ്പത് വര്‍ഷം മുമ്പ് ഭാരതീയ ജനസംഘം ദേശീയ സമ്മേളനം കോഴിക്കോട് വന്നപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇടതും വലതുമായി വേര്‍പിരിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴാണ് അവര്‍ ഒരുമിച്ചെത്തിയത്. എന്നിട്ടും അവര്‍ പലപ്പോഴും മോരും മുതിരയും പോലെയായിരുന്നു.

കേരളത്തില്‍ സിപിഎമ്മിന് ജനസംഘത്തോട് ഒട്ടും പഥ്യമുണ്ടായിരുന്നില്ല. എന്നാല്‍ സിപിഐ ഉത്തരേന്ത്യയില്‍ ജനസംഘവുമായി ചേര്‍ന്ന് മത്സരിക്കുകയും ചെയ്തു. പിന്നീട് ബീഹാറില്‍ സോഷ്യലിസ്റ്റ് നേതാവ് കര്‍പൂരി ഠാക്കൂറിന്റെ നേതൃത്വത്തില്‍ ഇരുകക്ഷികളും ഭരണ പങ്കാളികളുമായി.

ജനസംഘം സമ്മേളനം മുടക്കാനാണ് മുഖ്യമന്ത്രി നമ്പൂതിരിപ്പാട് ശ്രമിച്ചത്. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അന്ന്. പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കാന്‍ റേഷന്‍ വിലയ്‌ക്ക് അരിചോദിച്ചപ്പോള്‍ നല്‍കാതെ അന്നം മുടക്കാനാണ് നമ്പൂതിരിപ്പാട് ശ്രമിച്ചത്. 5000 പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോള്‍ ”അയ്യായിരമോ ? ജനസംഘത്തിനോ” എന്ന പ്രതികരണമായിരുന്നു നമ്പൂതിരിപ്പാടിന്.

വിലക്ക് വിലപ്പോവില്ലെന്നായപ്പോള്‍ പാലക്കാടുനിന്ന് അരികൊണ്ടുവരാന്‍ അനുമതി നല്‍കി. അന്ന് ജനസംഘം സമ്മേളനത്തിന് അതിവിശിഷ്ടാതിഥികള്‍ ഉണ്ടായില്ല. എങ്കിലും സുരക്ഷ പ്രശ്‌നമായിരുന്നു. ഇടത് സര്‍ക്കാര്‍ അതുകൊണ്ടുതന്നെ ഏറെ അങ്കലാപ്പിലായിരുന്നു.

ബിജെപി ദേശീയ സമ്മേളനം ഇപ്പോള്‍ കോഴിക്കോട് നടക്കുമ്പോഴും മുദ്രാവാക്യങ്ങളില്‍ ചെറിയ ഏറ്റക്കുറച്ചിലെ ആവശ്യമുള്ളൂ. ഇന്ന് ഇഎംഎസിന്റെ സ്ഥാനത്ത് പിണറായി വിജയന്‍. സ്വഭാവത്തിലും സമീപനത്തിലും വലിയ മാറ്റമൊന്നുമില്ല. പക്ഷേ ഇന്ന് റേഷന്‍ തരുമോ എന്ന അപേക്ഷയുമായി മുഖ്യമന്ത്രിയെ സമീപിക്കേണ്ട സാഹചര്യമല്ല.

സുരക്ഷയ്‌ക്ക് സംസ്ഥാനസര്‍ക്കാരിനെ അന്ന് ആശ്രയിക്കേണ്ടി വന്നെങ്കില്‍ ഇന്ന് സുരക്ഷയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതലൊരുക്കുന്നു, കാത്തുകെട്ടിക്കിടക്കുന്നു. ഇന്ന് പ്രതിനിധികളില്‍ വിശിഷ്ടാതിഥികളും അതിവിശിഷ്ഠാതിഥികളും സമ്മേളനത്തിനുണ്ട്. അന്ന് ജനസംഘം ചെറുതാണെങ്കില്‍ ബിജെപിയായി രൂപമാറ്റം വന്ന ഇന്ന് വളര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി. അന്ന് വലുതെന്ന് തോന്നിപ്പിച്ച പാര്‍ട്ടികള്‍ പലതായി, ചെറുതായി, മിക്കതും ഇല്ലാതെയുമായി. കാലം 21-ാം നൂറ്റാണ്ടിന് കരുതിവച്ച പ്രസ്ഥാനം അതാണ് ബിജെപി. ആരോടും പ്രീണനമില്ലാതെ, എല്ലാവര്‍ക്കും തുല്യനീതി എന്ന മന്ത്രവുമായി മുന്നേറുന്ന ബിജെപി ഒരു വ്യത്യസ്ത രാഷ്‌ട്രീയ പ്രസ്ഥാനമെന്ന് തെളിയിക്കുന്നതാവും കോഴിക്കോട് സമ്മേളനം.

ഇടത്-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും ദേശദ്രോഹ ശക്തികള്‍ക്കും താക്കീതും മുന്നറിയിപ്പും നല്‍കുന്നതായിരുന്നു അന്നത്തെ മുദ്രാവാക്യങ്ങളെല്ലാം. അതില്‍ ചിലതിങ്ങനെ:

ഹിമവാന്‍തൊട്ട് സമുദ്രംവരെയും

ഭാരതവര്‍ഷം ഒന്നേയൊന്ന്

നമുക്ക് വേണ്ടത് ഭാരതനാട്ടില്‍

സംസ്‌ക്കാരത്തില്‍ ദീപശിഖ

ജാതിമതങ്ങള്‍ പ്രധാനമല്ല

നാട്ടിന്നേകത പ്രാധാന്യം

ചൂണ്ടിക്കാട്ടി രാമരാജ്യം

കിട്ടിയതോ – ഛേ കാമരാജ്യം

വരാനിരിപ്പൂ ധര്‍മരാജ്യം

പൊങ്ങട്ടെയിനി ദീപപതാക

നാഗസ്ഥാനും സ്ഥാനമില്ലിവിടെ

സിക്കിസ്ഥാനും സ്ഥലമില്ല,

മാപ്പിളനാട്ടിനൊട്ടുമില്ല.

ഇനിയും വിഭജനമൊക്കില്ല

കത്തി കഠാരി കുറുവടിയേന്തി

കണ്ണുമുരുട്ടി ചെമ്പട വന്നാല്‍

ഒന്നിനുപത്തായ് തിരിച്ചുനല്‍കും

ജനതതിയാണീദേശക്കാര്‍

രാഷ്‌ട്രീയത്തിന്‍ വേഷം പലതും

കണ്ടുമടുത്തൊരു കേരളനാട്ടില്‍

ഉയരുകയായി പകരുകയായി

ജനസംഘത്തിന്‍ ദീപശിഖ

വിഭജനവാദം വീണ്ടും വന്നാല്‍

അവരെയൊതുക്കും കൈകളിതാ

വാരിക്കുന്തം വീശിവരുന്നോര്‍ക്ക്

അന്ത്യംകാട്ടും കൈകളിതാ

അയൂബ്ഖാനും മാവോവിനും

പട്ടട നല്‍കും കൈകളിതാ”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.