ന്യൂദൽഹി: സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളത്തിന് ആനുപാതികമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവും വർധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് കേന്ദ്രം നിർദേശം നൽകി.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വ്യവസ്ഥകളെക്കുറിച്ച് സുപ്രീം കോടതി വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കേന്ദ്ര സർക്കാർ നടപടി.
ഇതനുസരിച്ച് നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണം. 200 കിടക്കകളുള്ള ആശുപത്രികളിൽ സർക്കാർ ആശുപത്രികളിൽ നൽകുന്ന ശമ്പളം തന്നെ നഴ്സുമാർക്ക് നൽകണമെന്ന് കേന്ദ്രം നിർദ്ദേശിക്കുന്നുണ്ട്.
ഇതിനു പുറമെ 100 കിടക്കകളുള്ള ആശുപത്രികളിൽ സർക്കാർ ആശുപത്രികളുടേതിൽനിന്ന് 10 ശതമാനത്തിലധികം കുറയാത്ത രീതിയിൽ ശമ്പളം ഉറപ്പു വരുത്താനും നിർദേശമുണ്ട്.
















