ഗബാല: ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മികച്ച പ്രകടനം തുടരുന്നു. ഇന്നലെ മൂന്നു സ്വര്‍ണവും വെങ്കലവും നേടി. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ റുഷിരാജ് ബാറോട്ട്, 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തില്‍ പ്രതീക് ബോര്‍സെ, അര്‍ജുന്‍ ബാബുത, പ്രശാന്ത്, പെണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ യശ്വാസിനി, മലെയ്‌ക ഗോയല്‍ എന്നിവര്‍ സ്വര്‍ണനേട്ടക്കാര്‍. ആണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബബുതയ്‌ക്ക് വെങ്കലം.
യോഗ്യതാ റൗണ്ടില്‍ 556 പോയിന്റുമായി അഞ്ചാം സ്ഥാനക്കാരാനായാണ് റുഷിരാജ് ഫൈനലിലേക്കു യോഗ്യത നേടിയത്. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത റുഷിരാജ്, ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് സ്‌കൗമളിന്റെ വെല്ലുവിളി മറികടന്നു.
പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ 1,849.9 പോയിന്റ് നേടി പ്രതീക് ബോര്‍സെ, അര്‍ജുന്‍ ബാബുത, പ്രശാന്ത് സഖ്യം സ്വര്‍ണം നേടിയത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 1,122 പോയിന്റ് നേടി സ്വര്‍ണം നേടി യശ്വാസിനിയും മലെയ്‌കയും. ഇതുവരെ ഏഴു സ്വര്‍ണവും നാല് വെള്ളിയും ഒമ്പത് വെങ്കലവും നേടിയിട്ടുണ്ട് ഇന്ത്യ.
















