സിഡ്‌നി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമില്‍ നിലവിലെ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇടമില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയ 50,000 പേരില്‍ നടത്തിയ വോട്ടെടുപ്പിലാണ് വിരാടില്ലാത്ത ടീം. സുനില്‍ ഗവാസ്‌ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, എം.എസ്. ധോണി, കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍ എന്നിവര്‍ ടീമില്‍.
ഓപ്പണര്‍മാരായി സുനില്‍ ഗവാസ്‌ക്കറും വീരേന്ദര്‍ സെവാഗും ഇറങ്ങണമെന്ന് 63 ശതമാനം പേരും ആവശ്യപ്പെട്ടു. മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിനെയാണ് 76 ശതമാനം പരിഗണിച്ചത്. നാലാമന്‍ സച്ചിനാകണമെന്ന് 77 ശതമാനത്തിന്റെ ആവശ്യം. എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി എം.എസ്. ധോണിയെയാണ് 93 ശതമാനം കണ്ടെത്തിയത്.
ഓസ്‌ട്രേലിയയെ എന്നും വിറപ്പിച്ച വിവിഎസ് ലക്ഷ്മണും, സൗരവ് ഗാംഗുലിയും പട്ടികയില്‍ ഇടം കണ്ടു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നാലു ബൗളര്‍മാരും ടീമിന്റെ ഭാഗം, കപില്‍ദേവ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്.
















