ന്യൂദല്‍ഹി: അശ്രദ്ധമായും അമിത വേഗത്തിലും വാഹമോടിക്കുന്നവര്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വാഹമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്വിലക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. ഇതിനുള്ള നിയമഭേദഗതി പരിഗണിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് കൊലപ്പെടുത്തിയാല്‍ പരമാവധി രണ്ട് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. ഇത് അപര്യാപ്തമാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. സാഹസികതയുടെ പേരില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി എന്ത് ചെയ്യാനാവുമെന്ന് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.
അശ്രദ്ധ അപകടരമാമാണെന്നും കര്‍ശന നടപടിക വേണമെന്നും എജി പറഞ്ഞു. ഇതുമായി ബന്ധപെട്ട വകുപ്പുകള്‍ അടിയന്തരമായി പുനപരിശോധിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ ആറിന് കേസ് പരിഗണിക്കുമ്പോള്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം.
















