Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഐഎസ് ഇസ്ലാമികം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 10:29 pm IST
inVicharam

ഇപ്പോഴത്തെ ചര്‍ച്ചകളിലെ പ്രധാന വിഷയമാണല്ലോ ഐഎസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ്. അത് ഇസ്ലാമികമാണോ, ഇസ്ലാമിന്റെ തെറ്റായ വായനയാണോ, ഇനി അതുമല്ല പാശ്ചാത്യ സൃഷ്ടിയാണോ എന്നൊക്കെയുള്ള സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ചില തിരോധാനങ്ങള്‍ കൂടി ഉണ്ടായതോടെ ഐഎസ് നമ്മെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമായി മാറിയിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആശയവും പദ്ധതിയും ഇസ്ലാമികം തന്നെയാണ്. ആധുനിക ഇസ്ലാം അല്ല എന്നേ ഉള്ളൂ. ഇസ്ലാമിക കര്‍മശാസ്ത്ര വിശ്വാസഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള ജീവിതരീതിയാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. വിശ്വാസരംഗത്ത് സമ്പൂര്‍ണ ശുദ്ധവാദവും കര്‍മരംഗത്ത് മധ്യകാല ജീവിത വ്യവസ്ഥയും.

ആധുനികതക്ക് മുന്‍പുള്ള അറബ് ഭരണകൂടങ്ങളെ നിയന്ത്രിച്ചത് ഇസ്ലാമിക കര്‍മശാസ്ത്രമാണ്. ഇസ്ലാമിക കലണ്ടര്‍ പ്രകാരം ക്രിസ്തുവര്‍ഷം 700-800 കളിലാണ് പ്രധാനപ്പെട്ട നാല് കര്‍മശാസ്ത്ര സരണികളും രൂപപ്പെടുന്നത്. ഈ നിയമ പുസ്തകങ്ങള്‍ നിരവധി പണ്ഡിതര്‍ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും സ്വതന്ത്ര വ്യാഖ്യാനത്തിന് നിയമപരമായി അവകാശമില്ലായിരുന്നു, 19-ാം നൂറ്റാണ്ട് വരെ.

അറബ് ദേശങ്ങളില്‍ പാശ്ചാത്യ അധിനിവേശം സംഭവിച്ചശേഷം ചില രംഗങ്ങളില്‍ പാശ്ചാത്യവല്‍ക്കരണം നടന്നു. ഭരണരീതി നവലോകക്രമത്തില്‍ ചേര്‍ത്തു. മിക്ക മേഖലകളിലും, ഉദാഹരണം ചാട്ടവാറടി, എറിഞ്ഞ് കൊല്ലല്‍, (പിന്നീട് തലവെട്ട്) മുന്‍കാല നിയമപാതയിലും നിലകൊണ്ടു. ആന്തരികമായി സലഫി, സുന്നി ധാരകള്‍ സ്വയം ശക്തിപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്കാലത്ത് അത് ഇതര മതവിഭാഗങ്ങള്‍ക്ക് വലിയ ദോഷം ചെയ്യുകയുണ്ടായില്ല.

എന്നാല്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപം പാശ്ചാത്യ സംസ്‌കാരവും മറ്റു നൂതനാശയങ്ങളും വന്നതോടെ ഇല്ലാതായെന്നും അതിന്റെ വീണ്ടെടുപ്പിന് ഖിലാഫത്ത് തിരികെ കൊണ്ടുവരലാണ് പരിഹാരമെന്നും ഉള്ളില്‍ ഉറച്ച് വിശ്വസിക്കുന്ന ഒരു വിഭാഗം ഭാരതത്തില്‍പ്പോലും ഉണ്ടായിരുന്നു.

പൊതുവെ ഇന്ന് മതപഠിതാക്കളോട് ചോദിച്ചാല്‍ ഇസ്ലാമിക നിയമങ്ങളാണ് ശരി എന്നും എന്നാല്‍ ഭാരതത്തില്‍ ഇസ്ലാമിക ഭരണകൂടമില്ലാത്തതിനാലാണ് അവ നടപ്പാക്കാത്തതെന്നും അവര്‍ പറയും. കേരളത്തിലും മറ്റുമുള്ള യാഥാസ്ഥിതിക മതപണ്ഡിതര്‍ തദ്ദേശീയമായ ഒരിസ്ലാമാണ് പ്രചരിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇനി ഇസ്ലാമിക വ്യവസ്ഥ എങ്ങനെയാണ് നിലവില്‍ വരിക എന്നത് പ്രധാന തര്‍ക്ക വിഷയമാണ്. തീവ്ര ഇസ്ലാമിസ്റ്റുകള്‍ അഥവാ ഇന്നത്തെ ഇഖ്വാനീ ധാരയില്‍പ്പെട്ടവര്‍ വിശ്വസിക്കുന്നത് അത് ഓരോ മുസ്ലിമും മനഃപൂര്‍വം പ്രവര്‍ത്തിച്ച് രൂപീകരിക്കേണ്ട ഒന്നാണ് എന്നാണ്. ജമാലുദ്ധീന്‍ അഫ്ഗാനി, സയ്യിദ് റശീദ് റിള, മുഹമ്മദ് അബ്ദു, ഭാരതത്തില്‍ അബുല്‍ അഅ്‌ല മൗദൂദി തുടങ്ങിയവര്‍ ഈ വാദക്കാരായിരുന്നു. വോട്ട് ചെയ്യാമോ പാടില്ലേ എന്ന തര്‍ക്കം ജമാഅത്തെ ഇസ്ലാമിയും മറ്റു മതസംഘടനകളും തമ്മില്‍ ഉടലെടുക്കാന്‍ കാരണമിതാണ്.

ഓരോ വ്യക്തിയും സ്വയം മുസ്ലിമായി ജീവിക്കുകയും, ശേഷം അതിലൂടെ അവര്‍ ഒരു ഇസ്ലാമിക സമൂഹമായി മാറുകയും, ശേഷം ഇസ്ലാമികമായ ഒരു സാമൂഹിക വ്യവസ്ഥ രൂപപ്പെടുകയും ചെയ്യുമെന്നാണ് സലഫീ പണ്ഡിതന്മാര്‍ വിശ്വസിക്കുന്നത്. അതേസമയം ഏത് സ്ഥലത്തും കാലത്തും ഇസ്ലാമിക ജീവിതം സംഗതമാണെന്നും അതിന് ഇസ്ലാമിക രാഷ്‌ട്രമോ അല്ലെങ്കില്‍ ഇസ്ലാമിക സമൂഹമോ അനിവാര്യമല്ലെന്നും ബഹുഭൂരിപക്ഷം വരുന്ന മുസ്ലിങ്ങള്‍ അഥവാ അവരിലെ സുന്നി ധാര വിശ്വസിക്കുന്നു. ഇസ്ലാമിസ്റ്റ്, സലഫീ ധാരകളിലും ഇങ്ങനെ വിശ്വസിക്കുന്നവര്‍ ഉണ്ടുതാനും.

ഈ മൂന്ന് ധാരകളുടെയും സംയുക്ത ചിന്താപദ്ധതിയോ അല്ലെങ്കില്‍ സലഫീ, ഇസ്ലാമിസ്റ്റ് വിഭാഗങ്ങളോ ആണ് സംശുദ്ധ ഇസ്ലാമിക സമൂഹത്തിനും അതിന്റെ നിര്‍മിതിക്കും നിലനില്‍പ്പിനുമായി ഇസ്ലാമിക രാഷ്‌ട്രം വേണമെന്ന് സിദ്ധാന്തിക്കുന്നത്. ഇനി ഇസ്ലാമിക രാഷ്‌ട്രം, അഥവാ ഖിലാഫത്ത് എന്നത് എങ്ങനെ വന്നു എന്നത് ആരായുമ്പോള്‍, അതിന്റെ അടിത്തറ ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ തുടങ്ങിയവയാണെന്നു കാണാം. ഇവയില്‍പ്പെടാത്ത പല നീക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മേല്‍സൂചിപ്പിച്ച കര്‍മശാസ്ത്രഗ്രന്ഥങ്ങളിലും പണ്ഡിത നിര്‍ദ്ദേശങ്ങളിലുമെല്ലാം ആധുനിക പൂര്‍വ രാഷ്‌ട്രത്തെ കുറിച്ചാണ് ചര്‍ച്ച.

ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ അന്ന് കടന്നുവന്നിട്ടില്ലാത്തതിനാല്‍ (സ്വാഭാവികമായും അന്നത്തെ ജീവിത ഘടനയില്‍ അവര്‍ക്കത് ആവശ്യമുണ്ടായിരിക്കില്ല) അക്കാലത്തെ പൊതുവ്യവഹാരത്തില്‍ അടിമത്തം, ദിമ്മി (കപ്പം കൊടുക്കുന്ന അമുസ്ലിം), ജിസ്‌യ (മതനികുതി) തുടങ്ങിയ സംജ്ഞകളും അവയുടെ പ്രായോഗികവല്‍ക്കരണവും കാണാം. ഈ കാലഘട്ടം അഥവാ മധ്യകാല രാഷ്‌ട്രീയ സാമൂഹ്യവ്യവസ്ഥയുടെ കാലഘട്ടം ഏതാണ്ട് ഏഴാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയാണ്. ഇക്കാലയളവില്‍ ഇസ്ലാമിക കര്‍മശാസ്ത്രം അഥവാ രാഷ്‌ട്ര നിയമങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും താരതമ്യേന അതിന്റെ ഉള്ളടക്കത്തില്‍ മധ്യകാല സ്വഭാവം നിലനിര്‍ത്തി. ഇതുകൂടാതെ ചരിത്രപരമായ സാഹചര്യങ്ങളാല്‍ ഇസ്ലാമിന് നിരവധി യുദ്ധങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷെ ആധുനിക ജനാധിപത്യ കാലത്ത് ഇസ്ലാമിക ഭീകരവാദികള്‍ കാരണമോ സാഹചര്യമോ പരിഗണിക്കാതെ പലപ്പോഴും യുദ്ധത്തിനുവേണ്ടി യുദ്ധം എന്ന ആശയത്തിലാണ് ജീവിക്കുന്നത്.

ഈ വക കാര്യങ്ങളെല്ലാം ചേര്‍ന്ന് ഒരു മതവിശ്വാസിയില്‍ ഉണ്ടാകുന്ന ചിത്രം ഏകീകൃത ഖിലാഫത്തിന്റെ കീഴില്‍ കട്ടവന്റെ കൈ വെട്ടിയും, വ്യഭിചരിച്ചവനെ എറിഞ്ഞുകൊന്നും-ശത്രുക്കളെ തുരത്തിയും അവിശ്വാസികളില്‍നിന്ന് നികുതി പിരിച്ചും പ്രത്യക്ഷമായി ഇസ്ലാമിക വിരുദ്ധമെന്ന് അവര്‍ (തീവ്രചിന്താഗതിക്കാര്‍)പറയുന്ന സംഗീതം, സിനിമ, നാടകം തുടങ്ങിയവ നിരോധിച്ചും മുന്നേറുന്ന ഒരു ‘മഹത്തായ രാഷ്‌ട്രം’ തന്നെയാണ്. അപ്പോള്‍ ജീവിതത്തിന്റെ നിഖില മേഖലകളിലും മതപുരോഹിതര്‍ കൈ കടത്തുകയും ചെയ്യും.

ഈയവസരത്തിലാണ് താലിബാന്‍ നമ്മുടെ ശ്രദ്ധയില്‍ വരുന്നത്. താലിബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ‘മതവിദ്യാര്‍ത്ഥികള്‍’ എന്നാണ്. 1996- മുതല്‍ 2001 ലെ അമേരിക്കന്‍ ആക്രമണം വരെ ഇസ്ലാമികമെന്ന് പറയപ്പെടുന്ന നിയമമാണ് അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കിയത്. അവര്‍ കൃത്യമായിത്തന്നെ മതപഠനശാലയില്‍നിന്ന് പഠിച്ചുവന്നവരാണ്. സ്ത്രീകളെ സമ്പൂര്‍ണമായി നിയന്ത്രിച്ചും, പൊതുജീവിതത്തില്‍നിന്ന് കല, സാഹിത്യം, സിനിമ തുടങ്ങിയവ നിഷ്‌കാസനം ചെയ്തും അവര്‍ മുന്നേറി. യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടില്‍പ്പോലും ഉന്നത മതപഠനം നടത്തുന്നവര്‍ക്ക് ഇത് ശരിയാണെന്ന് അഭിപ്രായമുണ്ടാവാന്‍ സാധ്യതയുണ്ട്; അവര്‍ വളരെ കുറവാണെങ്കിലും.

ലോകത്താകെ പല പേരുകളില്‍ പല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ശബാബ്, ബോകോഹറാം, ഐഎസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഇസ്ലാമിക സമൂഹം ഈ രീതിയില്‍ മാറുക എന്നതാണ്. ഈ വിഷയത്തിലുള്ള മുഖ്യ ആരോപണം പാശ്ചാത്യ ഗൂഢാലോചനയാണ് എന്നതാണ്. ഇതില്‍ കാര്യമുണ്ട്. താലിബാന്റെ ആദ്യരൂപമായ അഫ്ഗാന്‍ മുജാഹിദീന്‍ അമേരിക്കയുടെ സഹായത്തോടെ രൂപപ്പെട്ടതാണ്. അല്‍ഖ്വയ്ദ നേതാവായിരുന്ന ബിന്‍ലാദന്റെ അമേരിക്കന്‍ ബന്ധം സുവിദിതമാണല്ലോ. ഐഎസ് രൂപീകരണത്തിലും പാശ്ചാത്യ ഗൂഢാലോചന പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റില്ല. ഇതിലെ പ്രധാന കാര്യം അതല്ല.

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഒരു സംഘടന ഉണ്ടാക്കാനുള്ള എല്ലാവിധ ഉപാദാനങ്ങളും മധ്യകാല ഇസ്ലാമിക രാഷ്‌ട്രീയ വ്യവഹാരങ്ങളില്‍നിന്ന് കണ്ടെടുക്കാന്‍ കഴിയും.

അതില്‍ ആവേശത്തോടെ ചേരാന്‍ നിരവധി മുസ്ലിം യുവതീയുവാക്കള്‍ സന്നദ്ധരാകും. ഇസ്ലാമിക ഗ്രന്ഥങ്ങളേക്കാള്‍ പതിന്മടങ്ങ് തീക്ഷണമായ നിയമങ്ങളുള്ള മറ്റ് മതസ്ഥരുടെ ഗ്രന്ഥങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ജൂതന്മാരും ക്രിസ്ത്യാനികളും അംഗീകരിക്കുന്ന ബൈബിള്‍ പഴയനിയമം. ഈ മതങ്ങള്‍ പഴയ നിയമം അടക്കമുള്ള ഗ്രന്ഥങ്ങളിലെ ആശയങ്ങളുടെ സ്ഥലകാലം യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും, കാലാനുസൃതമായി അവയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. എന്നാല്‍ മുസ്ലിങ്ങളിലെ ഒരു വിഭാഗം മനുഷ്യജീവിത വ്യവഹാരത്തിലെ സാന്ദര്‍ഭികവും ചില കാലത്തേക്ക് മാത്രമായി രൂപപ്പെട്ടതുമായ നിയമങ്ങളെ സാര്‍വകാലികമായി തെറ്റിദ്ധരിച്ചു.

ഓരോ നിയമവും അവ രൂപംകൊള്ളുന്ന സാമൂഹ്യ, രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ പരിഗണിക്കേണ്ടതുണ്ട്.

തദനുസൃതമായ തിരുത്തലുകള്‍ നടത്തേണ്ടതുമുണ്ട്. ഇസ്ലാമിക കര്‍മശാസ്ത്രഗന്ഥങ്ങളില്‍ നിരവധി തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ആവശ്യമുണ്ട്. മുന്‍കാലത്തെ ചില വിഷയങ്ങള്‍ തെറ്റാണ് എന്നല്ല അതിന്റെ അര്‍ത്ഥം. മനുഷ്യന്റെ സാമൂഹ്യ ജീവിതം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതിനാല്‍ കര്‍മബന്ധിതമായ കാര്യങ്ങളില്‍ പൂര്‍ണമായ നിയമങ്ങള്‍ ഏതെങ്കിലുമൊരു പ്രത്യേക കാലത്ത് ഉണ്ടാക്കിവെക്കാന്‍ കഴിയില്ല. ചില പൊതുതത്വങ്ങള്‍ മാത്രമേ രൂപീകരിക്കാന്‍ കഴിയൂ.

മുസ്ലിം വിഭാഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമിപോലെയുള്ള ചില സംഘടനകള്‍ ഇസ്ലാമിക നിയമങ്ങളെ കാലികമായി വായിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുപോലെ അറബ് രാജ്യങ്ങളിലും, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ സമൂഹങ്ങളിലും ഇസ്ലാമിനെ ആധുനികതയ്‌ക്കും, ഉത്തരാധുനികതയ്‌ക്കും അനുസൃതമായി വ്യാഖ്യാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം ഖുര്‍ആന്‍ മാത്രമാണ് ഒരിക്കലും മാറാത്ത ഗ്രന്ഥം. മുസ്ലിങ്ങളില്‍ പലരും എല്ലാ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ക്കും ഖുര്‍ആനിന്റെ സ്ഥാനം തന്നെ നല്‍കിയതാണ് തെറ്റ്.

മതത്തിന്റെ അടിസ്ഥാനതത്വങ്ങളായ, സ്‌നേഹം, കരുണ, പരസ്പരാശ്രിതത്വം, പൂര്‍വോപരി എല്ലാവരും ദൈവസൃഷ്ടിയാണെന്നുള്ള ചിന്ത തുടങ്ങിയ മൂല്യങ്ങള്‍ നിലനിര്‍ത്തി, നമ്മുടെ നിയമക്രമങ്ങളെയും, രാഷ്‌ട്ര തത്വചിന്തയേയും, സാമൂഹ്യ സിദ്ധാന്തങ്ങളെയും കാലാനുസൃതമായി, ആധുനിക ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്ര്യം തുടങ്ങിയവയുമായി കണ്ണിചേര്‍ത്ത് വ്യാഖ്യാനിച്ചാല്‍ മാത്രമേ ഇനിയങ്ങോട്ട് മതകര്‍മശാസ്ത്രത്തിന് മുന്നേറാന്‍ കഴിയൂ. അതിലൂടെ മാത്രമേ ഐഎസ് പോലെയുള്ള സംഘടനകളിലെ അംഗങ്ങള്‍ അറിവില്ലായ്‌മകൊണ്ടാ ആവേശംകൊണ്ടോ ജനങ്ങളുടെ ജീവിതം കലുഷിതമാക്കുന്നത് തടയാന്‍ കഴിയൂ. മനുഷ്യജീവിതം ഗ്രന്ഥങ്ങളിലോ പാരമ്പര്യങ്ങളിലോ കുടുങ്ങിക്കിടക്കുന്ന ഒന്നല്ല. വസ്തുനിഷ്ഠവും കാലികവും പൂര്‍വോപരി പുരോഗമനാത്മകവുമാണ്. മുസ്ലിം തീവ്രവാദികള്‍ ഊര്‍ജ്ജം വലിച്ചെടുക്കുന്നത് മധ്യകാലത്ത് പ്രായോഗികമായ ഗ്രന്ഥങ്ങളില്‍ നിന്നാണ്. ആ അര്‍ത്ഥത്തില്‍, അവരുടെയും മുസ്ലിങ്ങളിലെ ഒരുവിഭാഗത്തിന്റെയും അഭിപ്രായത്തില്‍ ഐഎസ് ഇസ്ലാമികം തന്നെയാണ്.

(മണ്ണാര്‍ക്കാട് എംഇഎസ് കോളജ് ചരിത്ര

വിഭാഗം അസി.പ്രൊഫസറാണ് ലേഖകന്‍)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.