തളിപ്പറമ്പ്: പറശ്ശിനിക്കടവ് യുപി സ്‌കൂള്‍ ജീവനക്കാരന്‍ രജീഷിനെ കാറില്‍ കുത്തിക്കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബക്കളത്തെ രാഗേഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി. കണ്ണൂര്‍ സബ് ജയിലിലാണ് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടന്നത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ ഇന്‍ ക്യാമറ പ്രൊസിജ്യറിലൂടെയാണ് പരേഡ് നടന്നത്. കൊല നടത്തിയതിന് ശേഷം ചോര കഴുകിക്കളയാന്‍ കൊണ്ടുവന്ന കാര്‍ സര്‍വ്വീസ് നടത്തിയ പാപ്പിനിശ്ശേരി കാട്യത്തെ സര്‍വ്വീസ് സ്റ്റേഷനിലെ ജീവനക്കാര്‍, പറശ്ശിനിക്കടവ് സ്‌കൂളിലെ ചില ജീവനക്കാര്‍ തുടങ്ങിയവരാണ് സാക്ഷികള്‍. ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ തേടുന്നതിന്റെ ഭാഗമായാണ് തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പോലീസ് തീരുമാനിച്ചത്.
















