ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന 7 റെയ്സ് കോഴ്സ് റോഡിന്റെ പേര് 7-ലോക് കല്യാണ്‍ മാര്‍ഗ് എന്ന് പുനര്‍നാമകരണം ചെയ്തു. ഇതോടെ പ്രധാനമന്ത്രിയുടെ വിലാസം ഇനി 7-ലോക് കല്യാണ്‍ മാര്‍ഗ് എന്ന് അറിയപ്പെടും.
നേരത്തെ, പ്രധാനമന്ത്രിയുടെ വീടിന്റെ 7-റേസ് കോഴ്സ് എന്ന പേര് ഏകാത്മാ മാര്‍ഗ് എന്നാക്കി മാറ്റണമെന്നാണ് ബിജെപി എംപി മീനാക്ഷി ലേഖി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം കൂടിയായ ലേഖി സര്‍ക്കാരിനു കത്തയയ്ക്കുകയും ചെയ്തു. റേസ് കോഴ്സ് റോഡ് എന്നത് ഭാരത സംസ്കാരവുമായി ചേരുന്നില്ലെന്നാണ് ഇവരുടെ വാദം.
തങ്ങളുടെ ആചാര്യനായ ദീന് ദയാല്‍ ഉപാധ്യയുടെ സ്മരണ നിലനിര്‍ത്തുന്നതാകണം പ്രധാനമന്ത്രിയുടെ വീടിന്റെ വിലാസമെന്നാണ് മീനാക്ഷി അഭിപ്രായപ്പെട്ടത്.
















