ന്യൂദല്‍ഹി: രാജ്യത്തെ 95 ശതമാനം വരുന്ന വീടുകള്‍ ഭൂകമ്പത്തില്‍ തകരാവുന്ന സ്ഥിതിയിലാണെന്ന് റിപ്പോര്‍ട്ട്. ബില്‍ഡിങ് മെറ്റീരിയല്‍സ് ടെക്‌നോളജി പ്രമോഷന്‍ കൗണ്‍സിലാണ്(ബിഎംപിടിസി) ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്.
ഭൂകമ്പത്തിലും കേടുപാടുകള്‍ സംഭവിക്കാത്ത രീതിയില്‍ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാനുള്ള ടെക്‌നോളജിയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എന്‍ഡിഎംഎ) നിര്‍ദ്ദേശ പ്രകാരമാണ് ബിപിറ്റിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
രാജ്യത്തെ 304 ദശലക്ഷം വീടുകളില്‍ 95 ശതമാനം കെട്ടിടങ്ങള്‍ക്കും ഭൂകമ്പങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കാം- റിപ്പോര്‍ട്ട് പറയുന്നു.
കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ബിഎംപിടിസി, എന്‍ഡിഎംഎ എജന്‍സികളുടെ പ്രയ്‌നങ്ങളെ പ്രകീര്‍ത്തിച്ചു. റിപ്പോര്‍ട്ടുകളും മാപ്പുകളും അടങ്ങുന്ന ഒരു മൊബൈല്‍ ആപ്പിന് രൂപം നല്‍കാനും ഏജന്‍സികളോട് മന്ത്രി അഭിപ്രായപ്പെട്ടു.
















