ന്യൂദല്‍ഹി: ഉറിയിലെ ആക്രമണത്തോടെ മസൂദ് അസറിന്റെ ജെയ്‌ഷെ മൊഹമ്മദും, ലഷ്‌ക്കര്‍ ഇ തൊയ്ബ, അല്‍ഖ്വയ്ദ എന്നിവയെപ്പോലെ കൊടും ഭീകരസംഘനകളുടെ പട്ടികയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ജെയ്ഷ് പലകുറി കശ്മീരില്‍ ഭീകരാക്രമണം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ഭയനാകമായ ഒന്ന് ആദ്യം.
മുംബൈ ഭീകരാക്രമണത്തിനു ശേഷം ലഷ്‌ക്കറിന്റെ ശേഷി കുറഞ്ഞു. അന്താരാഷ്‌ട്ര ഉപരോധങ്ങളും തിരിച്ചടികളുമാണ് കാരണം. പിന്നീട് ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയ ലഷ്‌ക്കര്‍ ഭീകരരരെല്ലാം കൊല്ലപ്പെടുകയോ പിടിയിലാകുകയോ ചെയ്തു.
അടുത്തിടെയാണ് ലഷ്‌ക്കറിന്റെ കൊടും ഭീകരര്‍ 22 വയസുള്ള ബഹാദൂര്‍ അലി അതിര്‍ത്തിയില്‍ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ബിഎസ്എഫ് വാഹനവ്യൂഹം ആക്രമിച്ച നാവേദ് അലിയും പിടിയിലായി. മുംബൈ ഭീകരാക്രമണ ശേഷം ലഷ്‌ക്കര്‍ സൈന്യത്തിന്റെ നിരീക്ഷത്തിലായിരുന്നു. ജെയ്‌ഷെയില്‍ ശ്രദ്ധ നല്‍കിയില്ല. ഈ അവസരം ഉപയോഗിച്ച് അവര്‍ ശക്തി വര്‍ദ്ധിപ്പിച്ചു.
2000ല്‍ അവര്‍ അഫ്‌സല്‍ ഗുരു സ്‌ക്വാഡ് ഉണ്ടാക്കി. മൗലാനാ മസൂദ് അസറായിരുന്നു പിന്നില്‍.
ജെയ്‌ഷെ 2001ല്‍ പാര്‍ലമെന്റ് ആക്രമിച്ചു. പതിനഞ്ചു കൊല്ലങ്ങള്‍ക്കിടെ നൂറിലേറെ ആക്രമണങ്ങളാണ് അവര്‍ അഴിച്ചുവിട്ടത്. 2001 ഭാരതം നിരോധിച്ച സംഘടനയാണ്.
















