പാട്‌ന: ഉറിയില്‍ വീരമൃത്യുവരിച്ച ഹവില്‍ദാര്‍ അശോക് കുമാര്‍ സിങ്ങിന്റെ ഭാര്യ സംഗീതാ ദേവി ബീഹാര്‍ സര്‍ക്കാരിന്റെ സഹായം വേണ്ടെന്നറിയിച്ചു. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അശോക് സിങ്ങിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയാണ് സഹായം പ്രഖ്യാപിച്ചത്.
മറ്റു സര്‍ക്കാരുകള്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചപ്പോള്‍ അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നറിയിച്ചത് അപമാനിക്കുന്നതിനു തുല്യമായെന്നാണ് ഭോജ്പൂര്‍ ജില്ലയിലെ വസതിയില്‍ സംഗീതാ ദേവി പ്രതികരിച്ചത്.
‘ഞങ്ങള്‍ ഭിക്ഷ യാചിച്ചു വന്നില്ല. അശോക്കുമാര്‍ മരിച്ചത് രാജ്യത്തിന് വേണ്ടിയാണ്, ചാരായം കുടിച്ചല്ല’, സംഗീത പ്രതിഷേധിച്ചു.
















