കൊളംബോ: ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം നുവാന്‍ കുലശേഖരയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കുലശേഖര ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചത്.
അമിത വേഗത്തിലായിരുന്ന ബൈക്ക്, ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് കുലശേഖരയുടെ കാറില്‍ ഇടിക്കുകയായിരുന്നെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പറഞ്ഞു. കുലശേഖരയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കുലശേഖര ലങ്കയ്‌ക്കായി അവസാനം കളിച്ചത് വിന്‍ഡീസിനെതിരേ ട്വന്റി20 ലോകകപ്പില്‍. ഏകദിനത്തിലും ട്വന്റി 20യിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഈ പേസര്‍ ജൂണില്‍ ടെസ്റ്റില്‍ നിന്നു വിരമിച്ചു.
















