Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇവര്‍ നക്ഷത്രതാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 10:21 pm IST
inSports

ഐഎസ്എല്ലിന്റെ മൂന്നാം പതിപ്പിന് ടീമുകളുടെ കളിതന്ത്രങ്ങളൊരുക്കുമ്പോള്‍, മുന്നില്‍ നില്‍ക്കാന്‍ ചില പ്രമുഖരുണ്ട്, മാര്‍ക്വീ താരങ്ങള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളാണിവരില്‍ പലരും.

ഡീഗോ ഫോര്‍ലാന്‍ 

മുംബൈ സിറ്റി എഫ്‌സി

2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ സ്വര്‍ണപന്തിന് അവകാശിയും ടോപ് സ്‌കോററുമായ ഉറുഗ്വെയുടെ ഡീഗോ ഫോര്‍ലാന്‍ ഏറ്റവും വലിയ ആകര്‍ഷണം. കഴിഞ്ഞ രണ്ട് സീസണുകളില്‍ കളിച്ചവരേക്കാള്‍ ഉയരത്തിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. ഫോര്‍ലാന്റെ ബൂട്ടുകളാണ് അന്ന് ഉറുഗ്വെയെ സെമിഫൈനലിലെത്തിച്ചത്. വലിയ വില നല്‍കിയാണ് മുംബൈ, ഫോര്‍ലാനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണുകളിലെ നിരാശജനകമായ പ്രകടനത്തില്‍ നിന്ന് മുക്തി തേടുന്നു ടീം.

ആരോണ്‍ ഹ്യൂഗ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ്

ആദ്യസീസണില്‍ രണ്ടാമതെത്തി കഴിഞ്ഞ തവണ അവസാന സ്ഥാനത്തായ ബ്ലാസ്റ്റേഴ്‌സ്, ഇത്തവണ കൂടുതല്‍ കരുത്തോടെ തയാറെടുക്കുന്നു. അതിനായി വടക്കന്‍ അയര്‍ലന്‍ഡിന്റെ ആരോണ്‍ ഹ്യൂഗ്‌സിനെ മാര്‍ക്വീ താരമായി ടീമിലെത്തിച്ചു. പ്രതിരോധനിരയിലെ കരുത്തനില്‍ പ്രതീക്ഷയേറെ. ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമാണ് ഹ്യൂഗ്‌സ്. ജൂലൈയില്‍ സമാപിച്ച യൂറോ കപ്പിലും ഹ്യൂഗ്‌സ് ടീമിലുണ്ടായിരുന്നു. പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡ്, ഫുള്‍ഹാം ടീമുകള്‍ക്ക് കളിച്ചതിന്റെ അനുഭവസമ്പത്ത് വേറെയും.

ദിദിയര്‍ സകോറ

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും പുതിയ മാര്‍ക്വീ താരം. ഐവറികോസ്റ്റിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദിദിയര്‍ സകോറയാണ് ഈ സ്ഥാനത്ത്. കഴിഞ്ഞ തവണ പൂനെയ്‌ക്കായാണ് ഇദ്ദേഹം ബൂട്ടണിഞ്ഞത്. യൂറോപ്പില്‍ സെന്റ് എറ്റിനെ, ടോട്ടനം, സെവിയ ടീമുകള്‍ക്കു കളിച്ചു. ദേശീയ ടീമിനായി 123 മത്സരങ്ങളിലും ജേഴ്‌സി അണിഞ്ഞു.

ഇദര്‍ ഗുഡ്‌ജോണ്‍സണ്‍

പൂനെ സിറ്റി എഫ്‌സി

ചെല്‍സി, ബാഴ്‌സലോണ തുടങ്ങിയ വമ്പന്മാരുടെ നിരയിലുണ്ടായിരുന്ന ഐസ്‌ലന്‍ഡിന്റെ ഇദര്‍ ഗുഡ്‌ജോണ്‍സണ്‍ എത്തുന്നു പൂനെയെ മുന്നില്‍ നിന്നു നയിക്കാന്‍. അത്‌ലറ്റികോ കൊല്‍ക്കത്തയില്‍ നിന്നാണ് ഗുഡ്‌ജോണ്‍സണെ പൂനെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ യൂറോ കപ്പില്‍ ഐസ്‌ലന്‍ഡിനായി കളിച്ച ഇദ്ദേഹം, 88 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകള്‍ നേടി.

ഫ്‌ളോറന്റ് മലൂദ

ദല്‍ഹി ഡൈനാമോസ്

കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന ഫ്രാന്‍സിന്റെ ഫ്‌ളോറന്റ് മലൂദയെ മാര്‍ക്വീ താരമായി ഉയര്‍ത്തിയാണ് ദല്‍ഹിയുടെ പടപ്പുറപ്പാട്. ചെല്‍സിയുടെയും ലിയോണിന്റെയും താരമായിരുന്ന മലൂദ, ഫ്രാഞ്ച് ജേഴ്‌സിയില്‍ 80 മത്സരങ്ങള്‍ കളിച്ചു. പരിശീലകനും മാര്‍ക്വീ താരവുമായിരുന്ന ബ്രസീലിയിന്‍ ഇതിഹാസം റോബര്‍ട്ടൊ കാര്‍ലോസിനു പകരമായാണ് മലൂദയെത്തുന്നത്.

ഹെല്‍ഡര്‍ പോസ്റ്റിഗ

അത്‌ലറ്റികോ ഡി കൊല്‍ക്കത്ത

പോര്‍ച്ചുഗലിന്റെ ഹെല്‍ഡര്‍ പോസ്റ്റിഗയെ നിലനിര്‍ത്തിയാണ്് ആദ്യ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത വരുന്നത്. ഒരു മത്സരം മാത്രം കളിച്ച് രണ്ട് ഗോള്‍ നേടിയ പോസ്റ്റിഗ, പിന്നീട് പരിക്കിനെ തുടര്‍ന്ന് കളത്തിലിറങ്ങിയില്ല. 77 തവണ പോര്‍ച്ചുഗല്‍ ദേശീയ ജേഴ്‌സിയണിഞ്ഞ താരം, ടോട്ടനം, പോര്‍ട്ടോ, വലന്‍സിയ, ലാസിയോ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് കളിച്ചു.

ലൂസിയോ

എഫ്‌സി ഗോവ

ലൂസിയോയെ വിശ്വാസമര്‍പ്പിച്ചാണ് ഇത്തവണയും ഗോവ എത്തുന്നത്. 105 മത്സരങ്ങളില്‍ ബ്രസീലിയന്‍ പ്രതിരോധം കാത്ത താരം 2002ലെ ലോകകപ്പ്, 2005, 2009 കോണ്‍ഫെഡറേഷന്‍ കപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്നു. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ ലൂസിയോ ബൂട്ടണിഞ്ഞു.

ജോണ്‍ ആര്‍നെ റീസെ

ചെന്നൈയിന്‍ എഫ്‌സി

ദല്‍ഹിയുടെ താരമായിരുന്ന ജോണ്‍ ആര്‍നെ റീസെയാണ് ഇത്തവണ ചെന്നൈയിന്റെ മാര്‍ക്വീതാരം. എലാനോയുടെ പകരക്കാരന്‍. കഴിഞ്ഞ തവണ ദല്‍ഹിക്കായി 15 മത്സരങ്ങളില്‍ പ്രതിരോധം കാത്തു. ലിവര്‍പൂള്‍, മൊണാക്കോ, റോമ, ഫുള്‍ഹാം ക്ലബ്ബുകള്‍ക്കുകളിച്ചിട്ടുള്ള ഇദ്ദേഹം, നോര്‍വേക്കായി 110 തവണ ജേഴ്‌സിയണിഞ്ഞു. നോര്‍വീജിയന്‍ ക്ലബായ ആലേസണ്ട്‌സിന് വേണ്ടിയും അടുത്തിടെ കളത്തിലിറങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.