മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നവാഗതരായ ഡി പോര്‍ട്ടീവോ ആല്‍വ്‌സിന് സമനില. ഡി പോര്‍ട്ടീവോ ലാ കൊരൂണയാണ് എവേ കളിയില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. സെപ്തംബര്‍ പത്തിന് നൗകാമ്പില്‍ ചെന്ന് ബാഴ്‌സലോണയെ അട്ടിമറിച്ച ആല്‍വ്‌സിന് ആ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
പലതവണ പരുക്കന്‍ കളി കണ്ട മത്സരത്തില്‍ റഫറി ഏഴ് തവണ മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തു. കളിയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ തുറന്നെടുത്തതും ഡി പോര്‍ട്ടോവോ താരങ്ങളായിരുന്നെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് പിഴച്ചു. നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള ആല്‍വ്‌സ് ഒമ്പതാമതും 5 പോയിന്റുള്ള ഡിപോര്‍ട്ടീവോ പതിനൊന്നാമതുമാണ്.
















