മട്ടന്നൂര്‍: തിരുവോണം എന്ന് പറയുന്നത് വാമന അവതാര ദിനമാണെന്നും ഇത് ലോപിച്ചാണ് ഓണമായത് എന്നും ഇത് മനസ്സിലാക്കാത്തവരാണ് മഹാബഹലിയെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതെന്നും തപസ്യ കലാസാഹിത്യവേദി ജില്ലാ അധ്യക്ഷന്‍ ഡോ.കൂമുള്ളി ശിവരാമന്‍ പറഞ്ഞു. ഇല്ലംമൂല ശാന്തി റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ബക്രീദ്-ഓണം ആഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടനത്തുകയായിരുന്നു അദ്ദേഹം. വാമനന്‍ ഉണ്ടെങ്കിലേ മഹാബലിയുള്ളൂ. മഹാബലി ഉണ്ടെങ്കിലേ വാമനനും നിലനില്‍പ്പുള്ളൂ. വാമനനും മഹാബലിയും ചേര്‍ന്ന പാരസ്പര്യം മലയാളിയെ ആനന്ദത്തിലാഴ്‌ത്തുന്നു. ഹിംസ രഹിതമായ മോക്ഷമാണ് വാമനന്‍ മഹാബലിക്ക് കൊടുക്കുന്നത്.
ഓണം എന്നാല്‍ ഗതകാല സ്വപ്നങ്ങളിലേക്കുള്ള സമൂഹ മനസ്സിന്റെ തീര്‍ത്ഥയാത്രും ആത്മാവിന്റെ പൂവിളിയുമാണ്. വസന്തകാലത്തിന്റെയും കാര്‍ഷി വിളകളുടെയും സമൃദ്ധിയുടെയും കാലംകൂടിയാണിത്. പ്രകൃതിയുടെയും മാനവികതയുടെയും ധര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും കൂടിയാണ് ഓണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം ഹാളില്‍ നടന്ന പരിപാടി മട്ടന്നൂര്‍ എസ്‌ഐ എം.പി.വിനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഉല്ലാസ് കളരിക്കല്‍ ഭവിത ഹരീഷ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.
















