Categories: Pathanamthitta

സംഘപരിവാര്‍ ഇലന്തൂരില്‍ പ്രതിഷേധ പ്രകടനം നടത്തി

Published by

ഇലന്തൂര്‍: ഇടപ്പരിയാരം മേഖലകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ സംഘപരിവാര്‍ ഇലന്തൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബിജെപി ഇലന്തൂര്‍ പഞ്ചായത്ത് അദ്ധ്യക്ഷന്‍ ബി.ജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം ഉപാദ്ധ്യക്ഷന്‍ വിദ്യാധിരാജന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി പി.സുരേഷ്‌കുമാര്‍, ബിജെപി ഇലന്തൂര്‍ പഞ്ചായത്ത് ജന.സെക്രട്ടറി വിനോദ് പ്രണവം, ഇലന്തൂര്‍ മണ്ഡലം സംയോജകന്‍ എസ്.രാജീവ്, താലൂക്ക് ശാരീരിക് പ്രമുഖ് അനില്‍, സേവാപ്രമുഖ് അജയന്‍, ഇലന്തൂര്‍ മണ്ഡലം കാര്യവാഹ് സുഭാഷ് ഇളമല, സഹകാര്യവാഹ് ബിജു മുക്കൂട്, ബൗദ്ധിക് പ്രമുഖ് സൂരജ് പൂക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts