Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പതിനൊന്നാം രാവില്‍ പന്തുരുളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 08:53 pm IST
inSports

 

കൊച്ചി: ആരാധകരെ കോരിത്തരിപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം സീസണിന് പത്തുനാള്‍ക്കപ്പുറം അരങ്ങുണരും. ആദ്യ രണ്ട് സീസണുകള്‍കൊണ്ട് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ചാമ്പ്യന്‍ഷിപ്പിന് ഒക്ടോബര്‍ ഒന്നിന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ തുടക്കം.

ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരാളികള്‍ കേരളത്തിന്റെ ബ്ലാസ്‌റ്റേഴ്‌സ്. ഇതോടെ കാല്‍പ്പന്തുകളി ലോകത്ത് ഏഷ്യയുടെ മാത്രമല്ല യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയുമെല്ലാം ശ്രദ്ധ ഇന്ത്യയിലേക്ക് തിരിയും.

ലോകത്തെ പുകള്‍പെറ്റ ഫുട്‌ബോള്‍ ലീഗുകളുടെ പട്ടികയിലാണ് രണ്ട് സീസണ്‍കൊണ്ട് ഐഎസ്എല്‍ ഇടംപിടിച്ചത്. കഴിഞ്ഞ വര്‍ഷം 16 ലക്ഷത്തിലേറെ പേര്‍ 61 മത്സരങ്ങള്‍ കാണാന്‍ സ്‌റ്റേഡിയങ്ങളിലേക്ക് ഒഴുകി. ഓരോ മത്സരത്തിലും ശരാശരി 27,111 പേര്‍. ടിവിയിലൂടെ കണ്ടവരുടെ എണ്ണവും കൂട്ടിയാല്‍ ഇതിലുമേറെ ഇരട്ടി. ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌റ്റേഡിയത്തിലെത്തിയത് സാള്‍ട്ട്‌ലേക്കില്‍ അത്‌ലറ്റികോ കൊല്‍ക്കത്ത-ചെന്നൈയിന്‍ എഫ്‌സി രണ്ടാം പാദ സെമിക്ക്. 68,340 പേര്‍. ഏറ്റവും കുറവ് ആളുകള്‍ എത്തിയതും ഇവരുടെ പോരാട്ടത്തിന്. പൂനെയില്‍ നടന്ന ആദ്യപാദ സെമിയില്‍. 7,965 പേര്‍.

ആദ്യ സീസണിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഗോളുകളുടെ എണ്ണത്തിലും വന്‍ വര്‍ധന, 186 ഗോളുകള്‍. ആദ്യ സീസണില്‍ ഒരു ഹാട്രിക്ക് പിറന്നപ്പോള്‍ കഴിഞ്ഞ തവണ എട്ടെണ്ണം. ചെന്നൈയിന്‍ താരം സ്റ്റീവന്‍ മെന്‍ഡോയും അത്‌ലറ്റികോ കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമും ഇരട്ട ഹാട്രിക്ക് നേടി. ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഛേത്രി, തോങ്കോസിം ഹോകിപ് എന്നിവരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

ടൂര്‍ണമെന്റിന് മുന്നോടിയായി എട്ട് ടീമുകളും മാര്‍ക്വീ താരങ്ങളെ പ്രഖ്യാപിച്ചു. ലോക ഫുട്‌ബോളില്‍ ഇതിഹാസം രചിച്ച ചില സൂപ്പര്‍താരങ്ങളാണ് ഇത്തവണത്തെ ഐഎസ്എല്ലിന്റെ പ്രത്യേകത. ഡീഗോ ഫോര്‍ലാന്‍ എന്ന ഉറുഗ്വെ സ്‌ട്രൈക്കര്‍ വേറിട്ടസാന്നിധ്യം. മുംബൈ സിറ്റി എഫ്‌സിയുടെ മാര്‍ക്വീതാരമായാണ് ഫോര്‍ലാന്‍ ഇന്ത്യന്‍ മണ്ണില്‍ലെത്തുന്നത്.

വടക്കന്‍ അയര്‍ലന്‍ഡിന്റെ ആരോണ്‍ ഹ്യൂഗ്‌സ് (കേരള ബ്ലാസ്‌റ്റേഴ്‌സ്), ഐവറി കോസ്റ്റിന്റെ ദിദിയര്‍ സകോറ (നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്), ഫ്രാന്‍സിന്റെ ഫ്‌ളോറന്റ് മലൂദ (ദല്‍ഹി ഡൈനാമോസ്), പോര്‍ച്ചുഗലിന്റെ ഹെല്‍ഡര്‍ പോസ്റ്റിഗ (അത്‌ലറ്റികോ ഡി കൊല്‍ക്കത്ത, നോര്‍വേയുടെ ജോണ്‍ ആര്‍നെ റീസെ (ചെന്നൈയിന്‍ എഫ്‌സി), ബ്രസീലിന്റെ ലൂസിയോ (എഫ്‌സി ഗോവ), ഐസ്‌ലന്‍ഡിന്റെ ഇദര്‍ ഗുഡ്‌ജോണ്‍സണ്‍ (പൂനെ സിറ്റി എഫ്‌സി) എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍.

ഇത്തവണയും എട്ട് ടീമുകള്‍. ചാമ്പ്യന്മാര്‍ ചെന്നൈയിന്‍ എഫ്‌സി, മുന്‍ ചാമ്പ്യന്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത, റണ്ണേഴ്‌സപ്പുകളായ കേരള ബ്ലാസ്‌റ്റേഴ്‌സ്, എഫ്‌സി ഗോവ, കരുത്തു തെളിയിക്കാന്‍ മുംബൈ സിറ്റി എഫ്‌സി, പൂനെ സിറ്റി എഫ്‌സി, ദല്‍ഹി ഡൈനാമോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവര്‍ കളത്തിലെത്തും.

വിദേശ മണ്ണില്‍ നടത്തിയ പരിശീലനവും സന്നാഹവും പൂര്‍ത്തിയാക്കി ടീമുകള്‍ ഇന്ത്യയിലേക്ക് മടങ്ങി എത്തി തുടങ്ങി. വിദേശ മൈതാനങ്ങളിലെ സോക്കര്‍ യുദ്ധങ്ങളില്‍ പാറി നടന്ന സൂപ്പര്‍ താരങ്ങള്‍ ഇന്ത്യന്‍ പുല്‍ത്തകിടികളില്‍ ചുവടുവെയ്‌ക്കുമ്പോള്‍ ആവേശത്തോടെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകവൃന്ദം.

മികച്ച വിദേശ, സ്വദേശി താരനിരയെ തന്നെ കളത്തിലിറക്കാന്‍ ടീമുകളെല്ലാം കച്ചമുറുക്കുമ്പോള്‍ കിരീട പോരാട്ടത്തിന് കടുപ്പമേറും.

ഇത്തവണ ടീമുകളില്‍ അപ്പാടെ അഴിച്ചുപണി നടത്തിയാണ് കിരീടം ലക്ഷ്യമിട്ട് മൂന്നാം പതിപ്പിലേക്ക് പന്തുതട്ടാന്‍ ക്ലബ്ബുകള്‍ എത്തുന്നത്. ഇനി മനസും കണ്ണും കാതുമെല്ലാം ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളുടെ ഡ്രിബ്ലിങ്ങിനും ടാക്ലിങ്ങിനും പിന്നാലെ. സുന്ദര മനോഹര ഗോളുകള്‍ക്കായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.