മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മുന്‍ ചാമ്പ്യന്‍ അത്‌ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അന്റോണിയൊ ഗ്രീസ്മന്‍, ഫെര്‍ണാണ്ടൊ ടോറസ് എന്നിവരുടെ ഇരട്ട ഗോള്‍ മികവില്‍ സ്‌പോര്‍ട്ടിങ് ഗിജോണിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തുരത്തി അത്‌ലറ്റികോ.
രണ്ട്, 31 മിനിറ്റുകളില്‍ ഗ്രീസ്മന്‍ സ്‌കോര്‍ ചെയ്തപ്പോള്‍, 72, 90 മിനിറ്റുകളില്‍ ടോറസും ലക്ഷ്യം കണ്ടു. ഒരു ഗോള്‍ കെവിന്‍ ഗമെയ്‌റൊയുടെ ബൂട്ടില്‍ നിന്ന്.
ഐബര്‍-സെവിയ്യ (1-1), റയല്‍ ബെറ്റിസ്-ഗ്രനഡ (2-2) മത്സരങ്ങള്‍ സമനിലയില്‍. അതേസമയം, മലാഗയെ ലാസ് പല്‍മാസ് എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി.
















