Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുന്നരു വാഹനാപകടം: മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 01:21 am IST
in Kannur

പയ്യന്നൂര്‍: കുന്നരുവില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച അഞ്ചുപേര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ രാമന്തളി വടക്കുമ്പാട്ടെ സി.എ മൂസഹാജി ക്വാര്‍ട്ടേഴ്‌സിലെ കാനന്‍ കിരിയന്‍ ഗണേശന്‍(38), ഭാര്യ ലളിത(36), മകള്‍ ലിഷ്ണ(7), ഗണേശന്റെ സുഹൃത്ത് കൊവ്വപ്പുറം കണ്ണങ്കാട് ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ(3), അപകടസ്ഥലത്ത് മത്സ്യം വാങ്ങാനെത്തിയ കുന്നരു കാരന്താട്ടെ നടുവിലെ പുരയില്‍ ദേവകി(75)എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലും മത്സ്യവില്‍പ്പന നടത്തുകയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയിലും അമിത വേഗതിയിലെത്തിയ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ മൂന്നുപേരും പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ അഞ്ചുപേരുടെ ദാരുണാന്ത്യം രാമന്തളി ഗ്രാമത്തെ കണ്ണീര്‍ക്കടലാക്കി മാറ്റി. അപകടം നടന്നതുമുതല്‍ ഇന്നലെ സംസ്‌കാരച്ചടങ്ങ് കഴിയുന്നതു വരെ മേഖലയില്‍ ഹര്‍ത്താലാചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍ കുന്നരു തെക്കെഭാഗത്തെ താരതമൂലയില്‍ സന്തോഷിനെ(ശേഖരന്‍-34) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ കാലത്ത് പയ്യന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അഞ്ച് മൃതദേഹങ്ങളും കുന്നരു കാരന്താട്ടെ അപകടം നടന്ന സ്ഥലത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം ദേവകിയുടെ മൃതദേഹം കാരന്താട്ട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഗണേശന്‍, ലളിത, മകള്‍ ലിഷ്ണ എന്നിവരുടെ മൃതദേഹങ്ങള്‍ രാമന്തി വടക്കുമ്പാട് മാപ്പിള യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പുന്നക്കടവിന് സമീപമുള്ള മുണ്ടവളപ്പ് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ആരാധ്യയുടെ മൃതദേഹം ഏറ്റുക്കുടുക്കയിലെ കുടുംബവീട്ടില്‍ സംസ്‌കരിച്ചു.

മരിച്ച ആരാധ്യയുടെ മാതാപിതാക്കളായ വി.പി.ശ്രീജിത്ത്, ഭാര്യ ആശ, ഗണേശന്റെ സഹോദരന്‍ കമലാക്ഷന്റെ മകള്‍ ആതിര, മത്സ്യവ്യാപാരി അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ മംഗലാപുരം മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. ഓട്ടോ ഡ്രൈവര്‍ ഗണേശനും ഭാര്യയും മകളും അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതോടെ ഗണേശന്റെ വീട്ടില്‍ ഏക മകന്‍ ജിത്തു മാത്രമായി. സംഭവസ്ഥലം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വിവിധ രാശ്ട്രീയ-സാമൂഹ്യ-സാസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. കുന്നരുവിലുണ്ടായ ലോറി അപകടത്തെ തുടര്‍ന്ന് ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പോലീസ് മേധാവി വിവിധ പോലിസ് സ്റ്റേഷനുകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിപ്പര്‍ ഉള്‍പ്പെടെയുളള വാഹനങ്ങളുടെ അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്കും മറ്റുവാഹനങ്ങളെയും അപകടപ്പെടുത്തുന്ന തരത്തിലുള്ള ഡ്രൈവിങ്ങ് എന്നിവക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

പുതിയ വാര്‍ത്തകള്‍

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.