Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജീവന് വേണ്ടി യാചിച്ചിട്ടും അവര്‍ ചന്ദ്രേട്ടനെ വിട്ടില്ല; ബിജെപി സംഘത്തിന് മുന്നില്‍ കണ്ണീരോടെ അമ്മമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 01:13 am IST
inKannur

ബിജെപി കേന്ദ്രസംഘം പിണറായിയില്‍ സിപിഎം അക്രമത്തിനിരയായ നവജിത്തിനെ സന്ദര്‍ശിച്ചപ്പോള്‍

കണ്ണൂര്‍: ചന്ദ്രേട്ടനെ കൊല്ലരുതെന്ന് ഞാനും മക്കളും അവരുടെ കാലുപിടിച്ച് കരഞ്ഞപേക്ഷിച്ചിരുന്നു. പക്ഷേ ഞങ്ങളുടെ കണ്‍മുന്നിലിട്ടാ അവര്‍ ചന്ദ്രേട്ടനെ… നന്ദന് ഞങ്ങളെ അറിയാമായിരുന്നില്ലെ… എന്നിട്ടുമെന്തിനാ അവര്‍… അന്നൂരില്‍ സിപിഎമ്മുകാര്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ ബിഎംഎസ് മേഖലാ സെക്രട്ടറി സി.കെ.രാമചന്ദ്രന്റെ വീട്ടിലെത്തിയ ബിജെപി കേന്ദ്രസംഘത്തിന് മുന്നില്‍ ഭാര്യ രജനിയുടെ കരഞ്ഞുകൊണ്ടുള്ള സംസാരത്തില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കണ്ണുകള്‍ നിറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 11 നാണ് രാമചന്ദ്രനെ സിപിഎമ്മുകാര്‍ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കഴുത്തറുത്ത് കൊന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് എംപിമാരായ ഭൂപേന്ദ്ര യാദവ്, നളിന്‍കുമാര്‍ കട്ടീല്‍, അനന്തകുമാര്‍ ഹെഗ്‌ഡെ, ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും വീടുകള്‍ സന്ദര്‍ശിച്ചത്. ജൂലൈ 11 ന് സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ അന്നൂരിലും പരിസര പ്രദേശങ്ങളിലും നടത്തിയ ആസൂത്രിത അക്രമത്തില്‍ നിരവധി വീടുകളും, വാഹനങ്ങളും, സ്‌കൂളുകളും സ്ഥാപനങ്ങളും തകര്‍ത്തിരുന്നു. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് കേന്ദ്രസംഘത്തിന് മുന്നില്‍ കുടുംബാംഗങ്ങള്‍ നിരത്തിയത്.

പയ്യന്നൂരില്‍ സിപിഎം സംഘം കൊലപ്പെടുത്തിയ വിനോദ് കുമാറിന്റെ അമ്മയുടെ കണ്ണീര്‍ ഇതുവരെയും തോര്‍ന്നിട്ടില്ല. സിപിഎം സംഘത്തിന്റെ ഭീഷണി ഇപ്പോഴുമുണ്ട്. മകന്റെ കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കാന്‍ ആവശ്യമായ സഹായം വേണമെന്നാണ് വിനോദ് കുമാറിന്റെ അച്ഛനും അമ്മയും ആവശ്യപ്പെട്ടത്. പാപ്പിനിശ്ശേരിയില്‍ സിപിഎമ്മുകാര്‍ വീട്ടില്‍ക്കയറി അടിച്ചുകൊന്ന സുജിത്തിന്റെ അമ്മയും ഇപ്പോഴും മകന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതയായിട്ടില്ല. കുടുംബാംഗങ്ങള്‍ നോക്കി നില്‍ക്കെയാണ് സുജിത്തിനെ തല്ലിക്കൊന്നത്.

സിപിഎം സംഘം ഇരുകാലുകളും അടിച്ചുതകര്‍ത്ത മാത്തില്‍ സ്വദേശി രതീഷ് പൂര്‍ണ്ണമായും സുഖം പ്രാപിക്കാത്ത കാലുകളുമായാണ് ഇപ്പോഴും ജീവിക്കുന്നത്. 2011 ആഗസ്റ്റ് 31 ന് രാവിലെ ജോലിക്ക് പോകുമ്പോഴാണ് രതീഷിനെ സിപിഎം സംഘം അക്രമിച്ചത്. വിഷം പുരട്ടിയ വാളുകളുപയോഗിച്ച് വെട്ടിയതിനാല്‍ രതീഷ് ഇപ്പോഴും പൂര്‍ണ്ണമായും സുഖം പ്രാപിച്ചിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് പെരിങ്ങോത്തെ പ്രസന്നന്റെതും. ഓട്ടോ ഡ്രൈവറായ പ്രസന്നനെ യാത്രക്കാരെന്ന വ്യാജേന ഓട്ടം വിളിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. ഇരുവരെയും നേരില്‍ക്കണ്ട സംഘം ആവശ്യമായ സഹായങ്ങള്‍ ഒരുക്കാമെന്ന ഉറപ്പ് നല്‍കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, സംസ്ഥാന സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, കെ.കെ.ചന്ദ്രന്‍, എ.ഒ.രാമചന്ദ്രന്‍, എന്‍.ഹരിദാസന്‍, ആനിയമ്മ രാജേന്ദ്രന്‍, എന്‍.രതി, വി.പി.സുരേന്ദ്രന്‍, വി.ശശിധരന്‍, അഡ്വ. വി.രത്‌നാകരന്‍, കെ.കെ.വിനോദ് കുമാര്‍, പി.എ.റിത്തേഷ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ബിജെപി കേന്ദ്രസംഘം ഇരിട്ടി തില്ലങ്കേരിയിലും പിണറായിയിലും സന്ദര്‍ശനം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.