ബ്രസ്സൽസ്: ഇന്ത്യന്‍ താരം സൗരഭ് വര്‍മ്മ ബെല്‍ജിയം ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ജര്‍മ്മന്‍ താരം ഫാബിയന്‍ റോത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൗരഭ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
36 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-15, 21-16 എന്ന സ്‌കോറിനായിരുന്നു സൗരഭിന്റെ വിജയം. ഫൈനലില്‍ ഫ്രഞ്ച് താരം ലൂക്കാസ് കോര്‍വീയാണ് സൗരഭിന്റെ എതിരാളി. ഇംഗ്ലണ്ടിന്റെ സാം പാര്‍സണെ തോല്‍പ്പിച്ചാണ് ലൂക്കാസ് ഫൈനലിലെത്തിയത്.
















