Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിക വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 09:31 pm IST
inWayanad

കല്‍പ്പറ്റ : സിക വൈറസ് ബാധക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കൊതുകു നശീകരണമാണ് ഈ പുതിയ രോഗത്തെ ചെറുക്കാനുള്ള ഏക മാര്‍ഗം. ഇതിന്റെ ഭാഗമായി നാളെ മുതല്‍ 24 വരെ ഊര്‍ജിത ഉറവിട നശീകരണ വാരാചരണം നടത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലും ഈ ദിവസങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തികള്‍ നടക്കും. ആശുപത്രികള്‍, ബസ് സ്‌റ്റോപ്പുകള്‍, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, സ്‌കൂള്‍, കോളേജ്, ടയര്‍ റിപ്പയര്‍ ഷോപ്പുകള്‍, നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങള്‍ എന്നിവ പ്രത്യേക നിരീക്ഷണ വിധേയമാക്കും.

ഡെങ്കിപനിക്കും ചിക്കുന്‍ഗുനിയയ്‌ക്കും സമാനമായ രോഗലക്ഷണങ്ങളാണ് സിക വൈറസ് ബാധക്കുമുള്ളത്. ഈഡിസ് കൊതുകുകളാണ് സിക രോഗം പരത്തുന്നത്. പെട്ടെന്നുള്ള പനി, തലവേദന, ശരീരവേദന, സന്ധികളിലെ വേദന, കണ്ണുകള്‍ക്ക് ചുവപ്പോ, പിങ്കു നിറമോ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. സിക വൈറസ് ബാധിച്ച വ്യക്തിയെ കടിക്കുന്ന ഈഡിസ് കൊതുകുകളില്‍ മൂന്ന് മുതല്‍ ഏഴ് ദിവസത്തിനകം വൈറസ് പെരുകുന്നു. ഒരിക്കല്‍ വൈറസ് ബാധിച്ച കൊതുകിന്റെ വംശപരമ്പരകളിലും ഈ വൈറസ് ഉണ്ടാകും.

ലഘുവായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമായതിനാല്‍ ആശുപത്രിയെ സമീപിപ്പിക്കുന്നവര്‍ വിരളമാണ്. 80 ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. എന്നാല്‍ അവര്‍ രോഗവാഹകരായിരിക്കും. കൂടാതെ ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും ഉമിനീരിലൂടെയും രോഗം പകരുമെന്ന് കണ്ടെത്തിയത് കൂടുതല്‍ ഗൗരവകരമാണ്. ഗര്‍ഭിണികളെ രോഗം ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചകുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ ഗര്‍ഭിണികള്‍ അതീവ ജാഗ്രത പാലിക്കണം.

വൈറസ് വാഹകരായ ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ മനുഷ്യനിര്‍മിത സ്രോതസുകളിലാണ് മുട്ടയിട്ട് പെരുകുന്നത്. (സിമന്റ് ടാങ്ക്, പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, പൂച്ചട്ടികള്‍). ആല്‍ബോപിക്‌സ്റ്റ്‌സ് കൊതുകുകളും സിക വൈറസ് ബാധ പരത്താന്‍ സാധ്യതയുണ്ട്. റബ്ബര്‍ ചിരട്ടകള്‍, വീണുകിടക്കുന്ന കമുകിന്‍ പാളികള്‍, ചിരട്ടകള്‍ തുടങ്ങിയ ജലം തങ്ങിനിര്‍ത്തുന്ന സ്രോതസുകളിലും ഇവ വളരാം. അതിനാല്‍ മുഴുവന്‍ സ്രോതസുകളും നശിപ്പിക്കുകയും സുരക്ഷിതമായി നീക്കം ചെയ്യുകയും വേണം. ഓരോ വ്യക്തിയും അവനവന്റെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള സ്രോതസുകള്‍ കണ്ടെത്തി നശിപ്പിക്കാനും തയ്യാറാകണം. പത്രസമ്മേളനത്തില്‍ ഡെ.ഡി.എം.ഒ. ഡോ. കെ.വി.അലി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ്, അര്‍ബണ്‍ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.എസ്.അജയന്‍, ബേബി നാപ്പിള്ളി, ഹംസ ഇസ്മാലി, സി.സി.ബാലന്‍, യു.കെ.കൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.