വാഷിങ്ടണ്‍: അള്ളായുടെ പേരില്‍ കൊല നടത്തിയിരുന്ന അല്‍-ഖ്വയ്ദ ഭീകരന് മനംമാറ്റം. ഭീകരനായിരുന്ന ജെസ് മോര്‍ട്ടന്‍ (38) ഇന്ന് വ്യത്യസ്തനായ മനുഷ്യനാണ്. പെന്‍സില്‍വാനിയ സ്വദേശിയായ ഇയാള്‍ ജയിലില്‍ വിട്ടിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളു. ഇപ്പോള്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിലാണ്.
മോര്‍ട്ടന്റെ ബാല്യം ദുരിതപൂര്‍ണമായിരുന്നു. അമ്മ ഇയാളെ മര്‍ദ്ദിക്കുകപതിവായിരുന്നു. പതിനാറാം വയസില്‍ വീട് വിട്ടിറങ്ങിയ മോര്‍ട്ടന്‍ തെരുവില്‍ മയക്ക്മരുന്ന് വില്‍പ്പനയിലായിരുന്നു. ഇതിനിടയില്‍ ഒരു ജിഹാദി ഇയാളെ ഇസ്ലാം ഭീകരവാദത്തിലേയ്‌ക്ക് റിക്രൂട്ട് ചെയ്ത്. പിന്നീട് ഇസ്ലാമിലേയ്‌ക്ക് മോര്‍ട്ടന്‍ മതംമാറ്റപ്പെട്ടു. പിന്നീട് പോലീസില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.
ജയിലിലായിരിക്കുന്ന സമയത്ത് ഒരു യഥാര്‍ത്ഥ മുസ്ലിമെന്താണെന്ന് പഠിക്കുന്നത്. മുസ്ലിം വിശ്വസത്തില്‍ കൂടുതല്‍ ഇറങ്ങി ചെല്ലുകയും ഭീകരനായി മാറുകയുമായിരുന്നു. ലണ്ടന്‍ ജയിലിലായിരുന്ന സമയത്ത് തീവ്രവാദിയായ അബ്ദുള്ള അല്‍ ഫെസലുമായി നേരിട്ട് ബന്ധപ്പെട്ടു. ഇയാള്‍ ജനങ്ങളെ ഭീകരതയിലേയ്‌ക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഇടയ്‌ക്ക് ജയില്‍ മോചിതനായ ഇയാള്‍ യുനസ് അബ്ദുള്ള മുഹമ്മദ് എന്ന പേര് സ്വീകരിച്ചു. 2007ല്‍ അല്‍-ഖ്വയ്ദുടെ സഹചാരിയായി.
ജിഹാദ് ജെയിന്‍ എന്നറിയപ്പെടുന്ന കോളിന്‍ ലാ റോസിന്റെ സ്വാധീനത്തിലായിരുന്നു ഇവര്‍. സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സിന്റെ കൊലപാതകത്തെത്തുടര്‍ന്ന് അമേരിക്കന്‍ വനിതയായ ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചതിനായിരുന്നു കൊലപാതകം.
2011 ഒക്‌ടോബറില്‍ എഫ്ബിഐ ഇയാളെ അറസ്റ്റ് ചെയ്ത് മൊറോകന്‍ ജയിലിലാക്കി. ജിഹാദി ചിന്തകളില്‍ നിന്നും മോര്‍ട്ടന് മാറ്റം വരാന്‍ കാരണം വിദ്യാഭ്യാസം ലഭിച്ചതാണ്. ഏകാന്തതയില്‍ ഇയാള്‍ ഒരു ഗാര്‍ഡുമൊരുമിച്ച് ജയലിലെ ലൈബ്രറിയില്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. റൂസോയുടെ ഉള്‍പ്പെട വിശ്വസാഹിത്യകാരന്‍മാരുടെ കൃതികള്‍ ഇക്കാലയളവില്‍ വായിച്ചത് വലിയ മാറ്റത്തിനിടയാക്കി.
















