ന്യൂദല്‍ഹി: യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യാ മുന്‍ സിഎംഡി അര്‍ച്ചന ഭാര്‍ഗവയ്‌ക്കും രണ്ട് കൂട്ടാളികള്‍ക്കുമെതിരെ സിബിഐ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു. സിബിഐ ഇവരുടെ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പണവും ആഭരണങ്ങളും നിക്ഷേപങ്ങളുമടക്കം പത്ത് കോടിയുടെ വസ്തുവകകള്‍ കണ്ടെത്തി.
2011ല്‍ കാനറ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും 2013ല്‍ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎംഡിയുമായിരിക്കെയാണ് തിരിമറികള്‍ നടത്തിയത്. ഭര്‍ത്താവിന്റെയും മകന്റെയും ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിലേയ്‌ക്ക് വിവിധ നിക്ഷേപങ്ങളിലൂടെ പണം മാറ്റി.
അര്‍ച്ചനയുടെ, ദല്‍ഹി, നോയിഡ, മുംബൈ, കൊല്‍ക്കത്ത, ഹൗറ എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നും 2.85 കോടിയുടെ സ്വര്‍ണവും 10.50 ലക്ഷം രൂപയും റെയ്ഡില്‍ കണ്ടെത്തി. ഇവരുടെ കുടുംബാംഗങ്ങളുടെ പേരില്‍ 5.42 കോടിയുടെ നിക്ഷേപവും 2.26 കോടിയുടെ നിക്ഷേപം അര്‍ച്ചനയുടെ അക്കൗണ്ടിലും കണ്ടെത്തി.
2014ല്‍ യുബിഐയില്‍ നിന്ന് വിആര്‍എസ് എടുത്തു. 2015 ഫെബ്രുവരി വരെ കാലാവധി ഉണ്ടായിരുന്നു.
















