Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സൗമ്യ: നീതിയെ കുഴിച്ചുമൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 10:39 pm IST
inVicharam

സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിപ്പകര്‍പ്പ് വായിച്ചശേഷമാണ് ഇതെഴുതുന്നത്. ഏറെ ശ്രദ്ധനേടിയ കേസിലെ കോടി വിധി ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. സൗമ്യയെ കൊലപ്പെടുത്തിയതില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനല്ലെന്നും ബലാല്‍സംഗം ചെയ്തതിനുമാത്രമാണ് ശിക്ഷയെന്നുമുള്ള വിധിയോടാണ് വിയോജിപ്പ്. അതിന്റെ കാരണങ്ങള്‍ ഇതാണ്:

എറണാകുളത്തുനിന്ന് സ്വന്തം നാടായ ഷൊര്‍ണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സൗമ്യ തനിയെ യാത്ര ചെയ്യുമ്പോഴാണ് സംഭവം എന്നാണ് പ്രോസിക്യൂഷന്‍ ഭാഗം. യാത്രക്കിടെ, സ്ഥിരം കുറ്റവാളിയായ ഗോവിന്ദച്ചാമി വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുകയും സൗമ്യയെ അക്രമിക്കുകയും ചെയ്തു.

സൗമ്യയുടെ മുടിക്ക് പിടിച്ച് തല ട്രെയിനിന്റെ അകത്തെ ഭിത്തിയില്‍ നാലഞ്ചുതവണ ശക്തമായി ഇടിക്കുകയും സൗമ്യയെ ബലാല്‍സംഗം ചെയ്ത ശേഷം അബോധാവസ്ഥയിലായ നിലയില്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഗോവിന്ദച്ചാമി കൊലക്കുറ്റം ചെയ്തിട്ടില്ലെന്ന് വിധിച്ച സുപ്രീംകോടതി വധശിക്ഷയില്‍ നിന്ന് അയാളെ ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം വകുപ്പ് 376 അനുസരിച്ച് ബലാല്‍സംഗത്തിന് ജീവപര്യന്തം തടവ് ശിക്ഷിക്കുകയും ചെയ്തു. മാരകമായി പരിക്കേല്‍പ്പിച്ചതിന് വകുപ്പ് 325 അനുസരിച്ചുള്ള 7വര്‍ഷം തടവും കോടതി വിധിച്ചു.

സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതിക്ക് ഉദ്യേശമുണ്ടായിരുന്നെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊലക്കുറ്റത്തില്‍ നിന്ന് പ്രതിയെ സുപ്രീംകോടതി മോചിപ്പിച്ചത്.

തെളിവുകളില്ലാത്തിനാല്‍ ഐപിസി 302 അനുസരിച്ചുള്ള കുറ്റം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ ആക്രമണത്തില്‍ നാലഞ്ചുതവണ തലയ്‌ക്ക് ആഘാതമേല്‍ക്കുകയും പിന്നീട് സ്വയം ട്രെയിനില്‍നിന്ന് ചാടുകയും ബലാല്‍സംഗത്തിന് വിധേയയാകുകയും ചെയ്തതാകാം എന്ന സാധ്യത കോടതി ഉയര്‍ത്തിക്കാട്ടുന്നു. എന്തായാലും 376-ാം വകുപ്പനുസരിച്ച് പ്രതിക്കെതിരെ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുന്നതായി കോടതി കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകളും ശരിവച്ചു.

വധിപ്പകര്‍പ്പിലെ 15-ാം ഖണ്ഡികയില്‍ പറയുന്നത്, നാലാം സാക്ഷിയും നാല്‍പ്പതാം സാക്ഷിയും നല്‍കിയ മൊഴിയില്‍ സൗമ്യ സ്വയം ട്രെയിനില്‍നിന്ന് ചാടിയെന്ന് ഒരു മധ്യവയസ്‌ക്കന്‍ കണ്ടുവെന്നാണ്. രണ്ടു സാക്ഷികളും നല്‍കിയ ജനശ്രുതി തെളിവായി സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ എന്തുകൊണ്ടാണ് സുപ്രീംകോടതി അതു സ്വീകരിച്ചത്. വിധിയിലെ ഏറ്റവും പ്രകടമായ തെറ്റാണിത്.

എന്നാല്‍ ഇതിലും ഗൗരവകരമായ ഒരു തെറ്റ് വിധിന്യായത്തിലുണ്ട്. സെക്ഷന്‍ 300 പറയുന്നതനുസരിച്ച് കൊലപ്പെടുത്തണമെന്ന ഉദ്യേശമില്ലെങ്കില്‍ കൂടി, ഉണ്ടാക്കിയ മുറിവുകള്‍ മരണകാരണമായെങ്കില്‍ പരമാവധി ശിക്ഷയായ വധശിക്ഷയ്‌ക്ക് അര്‍ഹമായ 302-ാം വകുപ്പ് ചുമത്താം.

ഇന്ത്യന്‍ശിക്ഷ നിയമത്തിലെ 300-ാം വകുപ്പ് കൊലപാതകങ്ങള്‍ ഏതൊക്കെ എന്ന് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

1. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, അല്ലെങ്കില്‍ മുറിവേല്‍പ്പിക്കല്‍

2.ഏതെങ്കിലും മുറിവ് മരണകാരണമാവും എന്ന അറിവുണ്ടായിട്ടും അതേ മുറിവ് ഏല്‍പ്പിക്കുക.

3.മുറിവേല്‍പ്പിക്കാനായി നടത്തിയ ആക്രമണം സാധാരണ അവസ്ഥയില്‍ മരണത്തിന് കാരണമായാല്‍

4.മരണകാരണമാകുമെന്ന ഉറച്ചവിശ്വാസത്തോടെ മുറിവേല്‍പ്പിക്കുക.

ഇതില്‍ മൂന്നാമത്തേതാണ് സൗമ്യ കേസില്‍ ബാധകമാക്കാന്‍ പറ്റുക. ഡിഎന്‍എ പരിശോധനയില്‍ പ്രതിയുടെ ശുക്ലം സൗമ്യയുടെ യോനിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതംഗീകരിച്ച സുപ്രീംകോടതി പ്രതി ബലാല്‍സംഗം ചെയ്‌തെന്നും അതിക്രൂരമായ പ്രവൃത്തി ജീവപര്യന്തത്തിന് അര്‍ഹമാണെന്നും വ്യക്തമാക്കി.

കേരളാ ഹൈക്കോടതിയുടെ വിശദമായ വിധിയില്‍ 398-ാം ഖണ്ഡികയില്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ: ബലാല്‍സംഗശ്രമത്തിനിടെ സൗമ്യയുടെ തലമുടിയില്‍ ചുറ്റിപ്പിടിച്ച് ട്രെയിനിന്റെ അകത്തെ ഭിത്തിയില്‍ പ്രതി നിരവധി തവണ തല ഇടിപ്പിച്ചത് സൗമ്യയുടെ ശരീരത്തെ വളരെയേറെ മുറിവേല്‍പ്പിക്കുന്നതായി. സൗമ്യയുടെ നഖങ്ങള്‍ക്കടിയില്‍നിന്ന് പ്രതിയുടെ രക്തവും തൊലിയും ലഭിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് സൗമ്യയ്‌ക്ക് ഇറങ്ങേണ്ട സ്റ്റേഷന് മുമ്പായി ട്രെയിനില്‍ വലിയ പിടിവലി നടന്നതായും ബലാല്‍സംഗം നടന്നതായുമാണ്. ബട്ടണുകള്‍ പൊട്ടുകയും അതിലൊരു കഷണം പ്രതിയുടെ ഷര്‍ട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. മറ്റുള്ളവ വനിതാ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ലഭിച്ചു. തലമുടിയില്‍ ധരിക്കുന്ന ക്ലിപ്പിന്റെ പൊട്ടിയ ഭാഗങ്ങളും മറ്റു സാധനങ്ങളും കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ചവയിലുണ്ട്.

സൗമ്യയുടെ രക്തം പ്രതിയുടെ ഷര്‍ട്ടില്‍ നിന്ന് കണ്ടെത്തി. സൗമ്യയുടെ യോനിയിലും ചുറ്റും പ്രതിയുടെ ശുക്ലസ്രവം ഉണ്ട്. സൗമ്യ ധരിച്ചിരുന്ന ക്രീം കളറിലുള്ള ഷര്‍ട്ട് ശരീരത്തില്‍ നിന്ന് പറിച്ചുമാറ്റിയ നിലയിലായിരുന്നു. ഷര്‍ട്ടിലും ഗോവിന്ദച്ചാമിയുടെ ശുക്ലം കണ്ടെത്തിയിട്ടുണ്ട്”.

പ്രതി ചെയ്ത കൊലപാതക കുറ്റം സ്ഥിരീകരിക്കാതിരുന്നതു വഴി സുപ്രീംകോടതി നിയമത്തെ കുഴിച്ചുമൂടിയിരിക്കുകയാണ്.

അതിനാല്‍ തന്നെ സുപ്രീംകോടതിയുടെ വിധിന്യായം പുനപരിശോധനയ്‌ക്ക് വിധേയമാക്കുക തന്നെ വേണം. വകുപ്പ് 300-ാം വകുപ്പിന്റെ ആദ്യഭാഗം മാത്രം പരിഗണിച്ചാല്‍ തന്നെ ഗോവിന്ദച്ചാമിക്ക് സൗമ്യയെ കൊലപ്പെടുത്താന്‍ ഉദ്യേശമുണ്ടെന്ന് വ്യക്തമാകും. 300-ാം വകുപ്പ് ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ കോടതി തയ്യാറായിട്ടില്ല. തുറന്ന കോടതിയില്‍വച്ച് വിധി പുനപരിശോധിക്കാന്‍ കോടതി തയ്യാറാകണം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

New Release

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.