കുമ്മനം: ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ അഞ്ചാമത് ശ്രീമദ് ദേവീഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. 25ന് അവസാനിക്കും. ഇന്നലെ കുടമാളൂര്‍ മൂത്തേടത്തുകാവില്‍ നിന്നും ദേവി വിഗ്രഹം വഹിച്ചു കൊണ്ടുള്ള ഹംസരഥഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് നടന്ന സമ്മേളനം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ ഭാഗവതശ്രീനിധി ഇല്ലത്തപ്പന്‍ കാവ് ജനാര്‍ദ്ധനന്‍ നമ്പൂതിരി തമ്പലക്കാട് മാഹത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കേരളാ സഹകരണ വകുപ്പ് സെക്രട്ടറി വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍ രാജി സനീഷ്, ക്ഷേത്രം മേല്‍ശാന്തി എം.എസ്. സുജിത്ത് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 9ന് പരാശക്തി പൂജ, 11.30ന് പ്രഭാഷണം, 5.30ന് ഭജന. 18ന് രാവിലെ 9.30ന് മൃത്യുഞ്ജയ ഹോമം, കുമാരിപൂജ, 5.30ന് ഭജന. 19ന് രാവിലെ 9.30ന് മഹാസുദര്‍ശനഹോമം, ഉണ്ണിയൂട്ട്, വൈകിട്ട് 5ന് അഷ്ടലക്ഷ്മി പൂജ. 20ന് രാവിലെ 9.30ന് നവഗ്രഹപൂജ, ശക്തിമാതപൂജ, അമ്മയൂട്ട്, വൈകിട്ട് 5ന് കാളീപൂജ, രാത്രി 8.30ന് മംഗളാരതി. 21ന് രാവിലെ ശക്തിമാതപൂജ, ഉമാമഹേശ്വരിപൂജ, വൈകിട്ട് 5ന് പാര്‍വ്വതിസ്വയംവരം, സര്‍വൈശ്വര്യപൂജ, രാത്രി 8.30ന് മംഗളാരതി. 22ന് രാവിലെ 9.30ന് ശക്തിമാതാപൂജ, ഗോപൂജ, രാത്രി 8.30ന് മംഗളാരതി. 23ന് ശക്തിമാതാപൂജ, മഹാപണ്ഡികാഹോമം, വൈകിട്ട് 5ന് ശക്തിമാതാപൂജ, ശ്രീവിദ്യാപൂജ. 24ന് രാവിലെ 9.30ന് ജന്മനക്ഷത്ര മഹാമന്ത്രപൂജ, രാത്രി 8.30ന് ദേവീദര്‍ശനം.
നവാഹ സമാപന ദിവസമായ 25ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 7.30ന് പാരായണം, 9.30ന് ദേവീപരിക്രമം, 11ന് മഹാകലശം തുടര്‍ന്ന് യജ്ഞസമര്‍പ്പണം, ഉച്ചയ്‌ക്ക് 1ന് സമൂഹ അന്നദാനം എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് അഭിഷേകം, നിവേദ്യം, ലളിതാ സഹസ്രനാമജപം, ഗ്രന്ഥപൂജ, ഗ്രന്ഥനമസ്‌കാരം എന്നിവ നടക്കും.
















