പേരാമ്പ്ര: നരയംകുളത്ത് വ്യാപകമോഷണം. മൂന്ന് വീടുകളില്‍ നിന്നായി നാലര പവന് സ്വര്‍ണ്ണാഭരണങ്ങളും രണ്ടായിരത്തഞ്ഞൂറ് രൂപയും നഷ്ടപ്പെട്ടു. തണ്ടപ്പുറത്തുമ്മല്‍ രാജന്, വേട്ടുണ്ട വിജയന്, കെ.എന്‍.സി. മമ്മുക്കുട്ടി എന്നിവരുടെ വീടുകളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. രാജന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണം വീടിന്റ മുന്‍ ഭാഗത്തെ വാതില്‍ പൊളിച്ചാണ് കവര്‍ന്നത്. ഈ ഭാഗങ്ങളില്‍ നേരത്തെയും മോഷ്ടാക്കളുടെ ശല്യമുണ്ടായിരുന്നു. കൂരാച്ചുണ്ട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: