മാഡ്രിഡ്: വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ട വിവാഹമോതിരം 37 വര്‍ഷത്തിനുശേഷം ദമ്പതികള്‍ക്ക് കണ്ടുകിട്ടി.
സ്‌പെയ്‌നിലെ ബെനിഡോം റിസോര്‍ട്ടിനു സമീപത്തായുള്ള കടല്‍ തീരത്ത് നീന്തുന്നതിനിടയില്‍ അഗസ്റ്റിന്‍ അലിയാഗ, ഭാര്യ ജുവാനി സാഞ്ചെസ് എന്നിവരുടെ വിവാഹമോതിരമാണ് അബന്ധത്തില്‍ കാണാതായത്. ഇത്രയം വര്‍ഷങ്ങളോളം ഇത് നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ആഗസ്റ്റിലാണ് നീന്തല്‍ വിദഗ്ധ ജെസീക്ക നിസോസ് ഇത് കടലില്‍ നിന്നും കണ്ടെടുത്തത്.
അതിനുശേഷം മോതിരത്തിന്റെ പടം സഹിതം ഉടമസ്ഥനെ തിരഞ്ഞുകൊണ്ട് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ 79 ഫെബ്രുവരി 17ന് വിവാഹിതരായതാണെന്നും മോതിരത്തില്‍ പറയുന്നുണ്ട്. പോസ്റ്റ് ശ്രദ്ധയില്‍പെട്ട അലിയാഗ നിസോസുമായി ബന്ധപ്പെടുകയായിരുന്നു.
















