കണ്ണൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് തൂക്കുകയറില്‍ നിന്നു രക്ഷപ്പെടാന്‍ വഴിയൊരുക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത ശക്തിയായി പ്രതിഷേധിച്ചു. ഗോവിന്ദച്ചാമിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഗോവിന്ദച്ചാമികള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊളളുന്നത്. ഗുരുതര വീഴ്ചയാണ് നിയമമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. എല്‍ഡിഎഫ് ഭരണത്തില്‍ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
















