Categories: Pathanamthitta

കഞ്ചാവ് കേസുകളിലെ പ്രതി പോലീസ് പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവല്ല: നിരവധി കഞ്ചാവ് കേസുകളിലെ പ്രതി തിരുവല്ല മാടമുക്ക് മണക്കാലായില്‍ അച്ചിന്‍സണ്‍ (അനിയപ്പന്‍ 54) കഞ്ചാവുമായി വീണ്ടും തിരുവല്ല പൊലീസിന്റെ പിടിയിലായി. തിങ്കളാഴ്ച രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കൈവശംവച്ച കേസില്‍ ഇയാളുടെ പേരില്‍ എക്‌സൈസും പൊലീസും നിരവധി കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇയാളില്‍ നിന്നും 23പൊതി കഞ്ചാവും പൊലീസ് കണ്ടെടുത്തു. തിരുവല്ല എസ്.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങളായ വിത്സണ്‍, അജികുമാര്‍, വിനോദ്, ബിജു, സുജിത്ത് എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. .

Recent Posts