പാരീസ്: പാരീസില്‍ ആക്രമണം അഴിച്ചുവിടാന്‍ ഒരുങ്ങുകയായിരുന്നുവെന്ന് കരുതുന്ന പതിനഞ്ചുവയസുകാരന്‍ അറസ്റ്റില്‍. ഇയാള്‍ക്ക് ഐഎസ് ബന്ധം ഉണ്ടെന്ന് സംശയിക്കുന്നു.
പാരീസ് റെയില്‍വേ സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ഗ്യാസ് സിലിണ്ടറുകളുമായി വന്ന മൂന്ന് ഭീകരവനിതകള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ബാലന്‍ വീട്ടു തടങ്കലിലാണ്. ഇയാള്‍ റഷീദ് കാസിം എന്ന ഭീകരനുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബിജെപി എംഎല്‍എയ്‌ക്ക് നേരെ അക്രമികള്‍ മുളക് പൊടിയെറിഞ്ഞു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്‌ക്ക് നേരെ അജ്ഞാതരായ അക്രമികള്‍ മുളകുപൊടി എറിഞ്ഞു. മുസാഫര്‍നഗര്‍ ജില്ലയിലെ ഒരു വീട്ടില്‍ പ്രദേശിവാസികളുമായി വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടയിലാണ് സംഭവം.
മൂന്ന് യുവാക്കള്‍ എത്തി എന്തൊക്കെയോ സംസാരിച്ചശേഷം മൂളക്‌പൊടി എറിഞ്ഞ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. എംഎല്‍എയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് സാരമായ പരിക്കുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു.
















