Categories: Pathanamthitta

മങ്ങാട്ട് ഭട്ടതിരിക്ക് സ്വീകരണം നല്‍കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവല്ല: തിരുവാറന്മുളയപ്പന് ഓണക്കാഴ്ച സമര്‍പ്പിക്കാന്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്ത് നിന്ന് യാത്രതിരിച്ച് നാരായണഭട്ടതിരിക്ക് പെരിങ്ങര മൂവിടത്ത് മഠത്തില്‍ സ്വീകരണം നല്‍കി.പുലര്‍ച്ചെ കുടുംബകാരണവര്‍ എം.പി. നാരായണന്‍ നമ്പൂതിരി മങ്ങാട് ഭട്ടതിരിയെ പ്രത്യേകം തയ്യാറാക്കിയ മാല അണിയിച്ച് സ്വീകരിച്ചു.ഭട്ടതിരിയുടെ വരവിനോട് അനുബന്ധിച്ച് പ്ര്‌ത്യേക ചടങ്ങുകളും മൂവിടത്ത് മഠത്തില്‍ നടന്നു.ഉച്ച ഊണിന് ശേഷമാണ് മങ്ങാട് ഭട്ടതിരി ആറന്മുളയിലേക്ക് യാത്രതുടര്‍ന്നത്.

Recent Posts